ദ. കൊറിയയിൽ ഡോക്ടർമാരുടെ കൂട്ടരാജി
text_fieldsസോൾ: മെഡിക്കൽ പരിശീലനത്തിൽ ഏർപ്പെടുത്തിയ പരിഷ്കരണങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് ദക്ഷിണ കൊറിയയിൽ ഡോക്ടർമാരുടെ കൂട്ടരാജി. സർക്കാർ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും തിങ്കളാഴ്ച നൂറുകണക്കിന് ഡോക്ടർമാർ രാജിവെച്ചു. സൈനിക ഡോക്ടർ സേവനത്തിനിറങ്ങി ആശുപത്രികളിലെ കുറവ് നികത്താൻ ശ്രമിക്കുന്നുണ്ട്. അടിയന്തര സേവനം എന്ന നിലയിൽ രാജ്യത്ത് ഡോക്ടർമാർക്ക് പണിമുടക്കിന് അവകാശമില്ല.
രാജിവെച്ചവരോട് സർക്കാർ ജോലിയിൽ തിരിച്ചുകയറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ സ്കൂളുകളിൽ പ്രവേശനം കുത്തനെ ഉയർത്താനുള്ള നീക്കമാണ് ഡോക്ടർമാരുടെ പ്രതിഷേധത്തിന് പ്രധാന കാരണം. ഇത് മെഡിക്കൽ രംഗത്തെ ഗുണനിലവാരത്തെയും തങ്ങളുടെ വേതനത്തെയും സാമൂഹിക അംഗീകാരത്തെയും ബാധിക്കുമെന്നാണ് ഡോക്ടർമാരുടെ വാദം. 2025 മുതൽ മെഡിക്കൽ സ്കൂളുകളിലെ പ്രവേശനം 65 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.