55കാരിയുടെ വയറ്റില്‍ കത്രിക കുടുങ്ങിക്കിടന്നത് 20 വര്‍ഷം; അവസാനം സംഭവിച്ചത്....
text_fieldsധാക്ക: 55കാരിയുടെ വയറ്റില്‍ കത്രിക കുടുങ്ങിക്കിടന്നത് 20 വര്‍ഷം. നാല് വര്‍ഷമായി കഠിനമായ വയറുവേദന അനുഭവപ്പെടുന്ന സ്ത്രീയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയപ്പോഴാണ് കത്രിക കുടുങ്ങിക്കിടക്കുകയായിരുന്നെന്ന് മനസ്സിലായത്.
ബംഗ്ലാദേശിെൻറ തലസ്ഥാനമായ ധാക്ക സ്വദേശിനിയായ ബച്ചേന ഖതുന്‍ എന്ന മധ്യവയസ്കയാണ് വർഷങ്ങൾ ദുരിത ജീവിതം നയിച്ചത്. ഇവർ 20 വര്‍ഷം മുമ്പ് ഒരു പിത്താശയ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ശസ്ത്രക്രിയ നടത്തിയതില്‍ വന്ന പിഴവിനെത്തുടര്‍ന്ന് കത്രിക വയറ്റില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
ബംഗ്ലാദേശിലെ പടിഞ്ഞാറന്‍ ഖുല്‍ന ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന സദര്‍ ആശുപത്രിയില്‍ കഴിഞ്ഞയാഴ്ച നടത്തിയ ശസ്ത്രക്രിയയ്ക്കൊടുവിലാണ് അവരുടെ വയറില്‍ നിന്ന് കത്രിക പുറത്തെടുത്തത്. രോഗി സുഖം പ്രാപിച്ചു വരികയാണെന്ന് ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോക്ടര്‍ വാലൂര്‍ റഹ്മാന്‍ നയന്‍ പറഞ്ഞു.
'2002 ല്‍ മെഹര്‍പൂരിലെ ഒരു ക്ലിനിക്കില്‍ പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിന് ഇവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ അതിനുപയോഗിച്ച കത്രിക അബദ്ധവശാല്‍ അവരുടെ വയറിനുള്ളിലായി. കഠിനമായ വയറുവേദനയെ തുടര്‍ന്ന് എക്‌സ്‌റേ എടുത്തപ്പോഴാണ് ബച്ചേനയുടെ ഉദരത്തില്‍ കത്രിക കണ്ടെത്തിയത്'-ഡോക്ടർ പറഞ്ഞു.
ബച്ചേന തന്റെ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ചാണ് പിത്താശയ ശസ്ത്രക്രിയ നടത്തിയതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. 'വയറുവേദനയെക്കുറിച്ച് ബച്ചേന എപ്പോഴും പരാതി പറയുമായിരുന്നു. പക്ഷേ, വയറിനുള്ളില്‍ എന്തെങ്കിലും കുടുങ്ങിക്കിടന്നതാണ് വയറുവേദനയുടെ കാരണമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല'-മരുമകളായ റോസീന പറഞ്ഞു.
2002 ലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാഴ്ച കഴിഞ്ഞ് ബച്ചേന വയറിന് വേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ടിരുന്നു. പക്ഷേ ഡോക്ടര്‍മാര്‍ അത് നിസാരമായി കണ്ട് തള്ളിക്കളയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.