നാവൽനി മരണത്തിന്റെ വക്കിലെന്ന് ഡോക്ടർമാർ
text_fieldsമോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ കടുത്ത വിമർശകനുമായ അലക്സി നാവൽനി ഏതുനിമിഷവും മരിച്ചേക്കുമെന്ന് ഡോക്ടർമാർ. തെൻറ ആരോഗ്യസ്ഥിതി മോശമാണെന്നും മികച്ച ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് മാർച്ച് 31നാണ് നാവൽനി നിരാഹാര സമരം ആരംഭിച്ചത്.
അദ്ദേഹത്തിെൻറ ആരോഗ്യാവസ്ഥ പെട്ടെന്നു ക്ഷയിക്കുകയാണെന്നും മികച്ച ചികിത്സ ലഭിച്ചില്ലെങ്കിൽ ഏതുനിമിഷവും മരിക്കാൻ സാധ്യതയുണ്ടെന്നുമാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. നാവൽനിയുടെ സ്വകാര്യ ഡോക്ടർ അനസ്റ്റേസിയ വാസിൽയേവയും ഹൃദ്രോഗ വിദഗ്ധനായ യാരോസ്ലാവ് അഷിഖ്മിനുൾപ്പെടെയുള്ള മൂന്ന് ഡോക്ടർമാർക്കും എത്രയുംപെട്ടെന്ന് നാവൽനിയെ ചികിത്സിക്കാൻ അനുമതി നൽകണമെന്നും ആവശ്യമുയരുന്നുണ്ട്.
'ഞങ്ങളുടെ രോഗി ഏതുനിമിഷവും മരിച്ചേക്കാം' എന്നാണ് അഷിഖ്മിൻ സമൂഹമാധ്യമത്തിൽ കുറിച്ചത്. നാവൽനിയുടെ ശരീരത്തിൽ പൊട്ടാസ്യത്തിെൻറ അളവു കൂടുതലാണെന്നും അദ്ദേഹത്തെ എത്രയും വേഗം ഐ.സി.യുവിലേക്കു മാറ്റണമെന്നും സമൂഹമാധ്യമ കുറിപ്പിൽ ഡോക്ടർമാർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് മാരക വിഷവസ്തുവായ നൊവിചോക്ക് നാവൽനിക്കെതിരെ പ്രയോഗിക്കുന്നത്. പുടിനാണ് തനിക്കെതിരായ ആക്രമണത്തിനു പിന്നിലെന്ന നിലപാടാണ് നാവൽനിക്കും സഹപ്രവർത്തകർക്കും. ജർമനിയിൽ ചികിത്സയിലായിരുന്ന നാവൽനി ജനുവരി 17നാണ് രാജ്യത്ത് മടങ്ങിെയത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.