ഖാലിദ സിയയുടെ ആരോഗ്യനിലയിൽ ആശങ്കയുമായി ഡോക്ടർമാർ
text_fieldsധാക്ക: ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ ആരോഗ്യനിലയിൽ ആശങ്കയുമായി ഡോക്ടർമാർ. ലിവർ സീറോസിസ് ബാധിച്ച് ഗുരുതരാവസ്ഥയിലായ അവരെ വിദഗ്ധ ചികിത്സക്കായി ഉടൻ വിദേശത്ത് കൊണ്ടുപോകണമെന്നും ആവശ്യമുയർന്നു. 76 കാരിയായ ഖാലിദക്ക് രണ്ടാഴ്ചക്കിടെ മൂന്നുതവണ ആന്തരിക രക്തസ്രാവം ഉണ്ടായി.
രക്തസ്രാവം തടയാൻ ഇപ്പോഴത്തെ ചികിത്സകൊണ്ട് കഴിയുന്നില്ലെന്ന് ഡോ. ഫക്രുദ്ദീൻ മുഹമ്മദ് സിദ്ദീഖി മാധ്യമങ്ങളോട് പറഞ്ഞു. ആന്തരിക രക്തസ്രാവം വീണ്ടുമുണ്ടാകാനും സാധ്യതയുണ്ട്. ജർമനി, യു.കെ, യു.എസ് പോലുള്ള രാജ്യങ്ങളിലാണ് ഇത് പരിഹരിക്കാൻ മതിയായ ചികിത്സയുള്ളതെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി. നവംബർ 13 മുതൽ ധാക്ക ആ
ശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഖാലിദ. 2018ൽ അഴിമതിക്കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ഇവർക്ക് രാജ്യം വിടുന്നതിന് കോടതി വിലക്കുണ്ട്. ആരോഗ്യ നില വഷളായ സാഹചര്യത്തിൽ ഖാലിദ സിയയെ ചികിത്സക്കായി വിദേശത്ത് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം തുടങ്ങി. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിൽ ഖാലിദയുടെ തടവുകാലാവധി ഉപാധികളോടെ ആറുമാസത്തേക്ക് റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.