വളർത്തുനായ് യജമാനനെ കാത്ത് ആശുപത്രിക്ക് പുറത്തുനിന്നത് ഒരാഴ്ചയോളം
text_fieldsഅങ്കാര: ആശുപത്രിയുടെ മുമ്പിൽ ബോൺകുക്ക് എന്ന വളർത്തുനായ ദിവസവും രാവിലെ ഒമ്പതുമണിക്ക് എത്തും. വൈകുന്നേരം വരെ ആശുപത്രി വാതിലിന് സമീപം സമയം ചിലവഴിക്കും. ആശുപത്രിയുടെ അകത്തേക്ക് പ്രവേശിക്കില്ല, വാതിൽ തുറന്നാൽ പതുക്കെ തല ഉയർത്തി അകത്ത് തന്‍റെ യജമാനനായ സെമൽ സെന്‍റർക്കിനെ തിരയും. തുർക്കിയിലെ ബോൺകുക്ക് എന്ന വളർത്തുനായ്യുടെ സ്േനഹമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച.
തുർക്കി സ്വദേശിയായ സെമൽ സെന്‍റുർക്കിന്‍റെ വളർത്തുനായയാണ് ബോൺകുക്ക്. സെമലിന് അസുഖം ബാധിച്ചതോടെ ജനുവരി 14ന് ആംബുലൻസിൽ ട്രാബ്സോണിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആംബുലൻസിന് പിറകെയോടി ബോൺകുക്കും ആശുപത്രിയിലെത്തി. ആശുപത്രിയുടെ പുറത്ത് തന്‍റെ യജമാനനെ കാത്ത് നായ് പകൽ മുഴുവൻ ചെലവഴിക്കുകയായിരുന്നു. ബോൺകുക്കിനെ സെമലിന്‍റെ മകൾ അയ്നൂർ എഗേലി വീട്ടിലെത്തിക്കുമെങ്കിലും രാവിലെ കൃത്യം ഒമ്പതുമണിയാകുേമ്പാൾ ബോൺകുക്ക് ആശുപത്രിക്ക് മുമ്പിലെത്തും.
'രാവിലെ ഒമ്പതുമണിക്ക് നായ് ആശുപത്രിയുടെ പുറത്തെത്തും. പിന്നീട് എവിടെയും പോകില്ല. അകത്തേക്ക് പ്രവേശിക്കുകയുമില്ല... വാതിൽ തുറന്നാൽ തല അകത്തേക്കിട്ട് യജമാനനെ തിരയും' -ആശുപത്രിയുടെ സുരക്ഷ ജീവനക്കാരൻ മുഹമ്മദ് അക്ഡെനിസ് പറഞ്ഞു.
ഒരാഴ്ചയാണ് ബോൺകുക്ക് സെമലിെന ആശുപത്രിയുടെ മുമ്പിൽ കാത്തിരുന്നത്. ബുധനാഴ്ച സെമൽ ആശുപത്രി വാസം അവസാനിപ്പിച്ചു. വീൽചെയറിൽ പുറത്തെത്തിയ സെമലിനെ ബോൺകുക്ക് സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു. ആശുപത്രി വരാന്തയിൽ നായ്ക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്. 'അവൾക്ക് എന്നോട് വളരെ അടുപ്പമാണ്. അവളെ എനിക്കും വളരെയധികം മിസ് ചെയ്തിരുന്നു' -സെമൽ പറഞ്ഞു. വാഹനത്തിൽ ബോൺകുക്കിനെയും കൂട്ടിയായിരുന്നു സെമലിന്‍റെ വീട്ടിലേക്കുള്ള മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.