പിരമിഡിന് മുകളിൽ അലയുന്ന നായ; പാരാഗ്ലൈഡർ പകർത്തിയ ദൃശ്യങ്ങൾ വൈറൽ
text_fieldsഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. ഈജിപ്തിലെ പുരാതന പിരമിഡിന് മുകളിൽ പാരാഗ്ലൈഡിൽ പറക്കുകയായിരുന്ന അമേരിക്കക്കാരനായ മാർഷൽ മോഷറെ ഒരു കാഴ്ച ഞെട്ടിച്ചു. മനുഷ്യർക്ക് ഇപ്പോൾ എത്തിപ്പെടാൻ സാധിക്കാത്ത പിരമിഡിന് മുകളിൽ ഒരു നായ ഇരിക്കുന്നു. അത്ഭുതപ്പെടുത്തുന്ന ദൃശ്യം അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇന്നേക്ക് ദശലക്ഷക്കണക്കിന് ആളുകളാണ് ഈ ദൃശ്യം കണ്ടത്.
ഈജിപ്തിലെ മഹത്തായ പിരമിഡിന് മുകളിൽ ഒരു നായ അലഞ്ഞുതിരിയുന്ന കാഴ്ച തന്നെ അമ്പരപ്പിച്ചു എന്ന് മാർഷൽ മോഷർ പറയുന്നു. ഉയരും കുറഞ്ഞ 448 അടിയുള്ള ഖഫ്രെയിലെ പിരമിഡിലായിരുന്നു നായയെ കണ്ടെത്തിയത്. ഈ നായക്ക് പിന്നീട് എന്തു സംഭവിച്ചെന്നതടക്കം വൈറൽ ദൃശ്യത്തെക്കുറിച്ച് ഇപ്പോഴും നെറ്റിസൺസ് ചർച്ച ചെയ്യുന്നുണ്ട്.
വിനോദ സഞ്ചാരികൾക്കടക്കം പിരമിഡിൽ കയറുന്നതിന് ഈജിപ്ത് കർശന വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ലംഘിക്കുന്നവർക്ക് മൂന്ന് വർഷം തടവാണ് ശിക്ഷ. 2016ൽ ഒരു കൗമാരക്കാരൻ പിരമിഡിന് മുകളിൽ കയറുകയും ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. യുവാവിനെ ആജീവനാന്തം രാജ്യം സന്ദർശിക്കുന്നതിൽനിന്ന് വിലക്കിയാണ് ഈജിപ്ത് നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.