വൈറ്റ് ഹൗസിന് പുറത്ത് മഞ്ഞ ട്രക്ക്; 'പെട്ടിയും കിടക്കയുമെടുത്ത് ട്രംപ് പോകുകയാണോ?'
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ചർച്ചയായി വൈറ്റ് ഹൗസിലെത്തിയ മഞ്ഞ ട്രക്ക്. വൈറ്റ് ഹൗസിന് മുമ്പിൽ കിടക്കുന്ന മഞ്ഞ ട്രക്കിെൻറ ചിത്രം പങ്കുവെച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെയും മെലാനിയ ട്രംപിെനയും ട്രോളുകയാണ് സോഷ്യൽ മീഡിയ. തോൽക്കുമെന്ന് ഉറപ്പായതോടെ നേരത്തെതന്നെ വൈറ്റ് ഹൗസ് ഒഴിയുകയാണോ എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.
അമേരിക്കൻ പ്രസിഡൻറിെൻറ ഒൗദ്യോഗിക വസതിയും കാര്യനിർവഹണ സ്ഥലവുമാണ് വൈറ്റ് ഹൗസ്. വെള്ളപൂശിയ കെട്ടിടത്തിന് മുമ്പിൽ നിർത്തിയിട്ടിരിക്കുന്ന മഞ്ഞ ട്രക്കിെൻറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയായിരുന്നു. സാധനങ്ങൾ കൊണ്ടുപോകുന്ന ട്രക്കാണ് വൈറ്റ് ഹൗസിന് മുമ്പിൽ നിർത്തിയിട്ടിരിക്കുന്നതെന്നും ട്രംപും മെലാനിയ ട്രംപും വൈറ്റ് ഹൗസ് ഒഴിയുകയാണെന്നുമാണ് ഉയരുന്ന പരിഹാസം.
വൈറ്റ് ഹൗസ് ഒഴിയാൻ ജനുവരി വരെ ട്രംപ് കാത്തിരിക്കുന്നില്ലേ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർഥിയാണ് ജോ ബൈഡനെന്നും ഇത്രയും മോശം സ്ഥാനാർഥിയോട് തോറ്റാൽ രാജ്യം വിടുമെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംപ് പറഞ്ഞിരുന്നു. ഈ പരാമർശവും ഉയർത്തി സാമൂഹിക മാധ്യമങ്ങളിൽ പരിഹാസം ഉയരുന്നുണ്ട്.
തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ ഏറക്കുറെ ഭൂരിപക്ഷം ഉറപ്പിച്ചുകഴിഞ്ഞു. നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇനിയും പൂർത്തിയായിട്ടില്ല. പെൻസിൽവേനിയ, അരിേസാണ, നൊവാഡ, ജോർജിയ എന്നിവിടങ്ങളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. 270 വോട്ടുകളാണ് ജയിക്കാൻ ആവശ്യം. ബൈഡൻ 264 ഇലക്ടറൽ വോട്ടുകളും ട്രംപ് 214 ഇലക്ടറൽ വോട്ടുകളും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.