ബൈഡൻ മയക്കുമരുന്ന് ഉപയോഗിക്കുന്നു; പരിശോധനക്ക് തയാറാകണമെന്ന് ട്രംപ്
text_fields
വാഷിങ്ടൺ: ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെതിരെ മയക്കുമരുന്ന് ആരോപണവുമായി യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. സംവാദങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താന്‍ ജോ ബൈഡന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് േഫാക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ആരോപിച്ചു.
ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ തെൻറ എതിരാളി ജോ ബൈഡന്‍ ചര്‍ച്ചകളിലെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി മയക്കുമരുന്ന് ഉപയോഗിക്കുന്നു. സംവാദങ്ങളിൽ ബൈഡൻ മെച്ചപ്പെടുന്നുണ്ട്. അതിന് കാരണം അയാൾ ഉപയോഗിക്കുന്ന എന്തോ ഒന്നാണെന്ന് നമ്മുക്കറിയാം. ചില വിചിത്രമായ കാര്യങ്ങളാണ് ബൈഡെൻറ കാര്യത്തില്‍ സംഭവിക്കുന്നത്. സെപ്റ്റംബര്‍ 29ന് നടക്കുന്ന പ്രസിഡന്‍ഷ്യല്‍ സംവാദ പരിപാടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് ബൈഡൻ മയക്കുമരുന്ന് പരിശോധനക്ക് വിധേയനാകണം. ഞാന്‍ പരിശോധന നടത്തും - ട്രംപ് പറഞ്ഞു.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം രാഷ്ട്രപതി സ്ഥാനാർഥിയാണ് ബൈഡനെന്നും വെറും ദുരന്തമാണെന്നും ചൈനക്കായി പ്രവർത്തിക്കുന്നുവെന്നും തുടങ്ങി നിരവധി വിലകുറഞ്ഞ ആരോപണങ്ങളാണ് ട്രംപ് തെരഞ്ഞെടുപ്പ് റാലികളിൽ ഉയർത്തിയത്.
ബൈഡൻ േഫ്ലാറിഡയിലെ റേഡിയോക്ക് നൽകിയ അഭിമുഖത്തിലൂടെ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച ബൈഡൻ ട്രംപ് ഒരു വിഢ്ഡിയാണെന്നും അദ്ദേഹത്തിെൻറ പ്രസ്താവനകൾ വെറും മണ്ടത്തരങ്ങളാണെന്നും സംവാദത്തിനായി കാത്തിരിക്കുന്നുവെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.