ഒടുവിൽ ട്രംപ് പരസ്യമായി സമ്മതിച്ചു, ജയിച്ചത് ബൈഡൻ തന്നെ
text_fieldsവാഷിങ്ടൺ: ഒടുവിൽ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തെൻറ എതിരാളി ജോ ബൈഡൻ വിജയിച്ചുവെന്ന് പരസ്യമായി സമ്മതിച്ച് ഡോണൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ കൃത്യമം കാണിച്ചുവെന്ന അടിസ്ഥാന രഹിതമായ ആരോപണത്തോടൊപ്പം ട്രംപ് ഡെമോക്രാറ്റ് സ്ഥാനാർഥിയായ ബൈഡൻ വിജയിച്ചുവെന്ന് സമ്മതിക്കുന്നത്.
തെരഞ്ഞെടുപ്പിൽ കൃതൃമം നടന്നതിനാലാണ് അദ്ദേഹം വിജയിച്ചതെന്നാണ് ട്രംപ് പറയുന്നത്. വോട്ടെണ്ണുന്ന സമയത്ത് നിരീക്ഷിക്കാൻ ആരെയും അനുവദിച്ചില്ലെന്നും തീവ്രഇടത് പക്ഷക്കാർ ഉടമകളായ സ്വകാര്യ സ്ഥാനപനമാണ് വോട്ട് ടാബുലേഷൻ നടത്തിയതെന്നും ട്രംപ് ആരോപിക്കുന്നു. 'വ്യാജവും നിശബ്ദവുമായ മാധ്യമങ്ങൾ' എന്ന് പറഞ്ഞ് മാധ്യമങ്ങളെയും ട്രംപ് വിമർശിച്ചു.
ജോ ബൈഡെൻറ വിജയം ചോദ്യം ചെയ്തുള്ള ഹരജികള്‍ വിവിധ കോടതികള്‍ തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിലാണ് ട്രംപ് നില്‍ക്കുന്നത്. റിപ്പബ്ലിക്കന്‍ വോട്ടുകള്‍ മറിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്നുമാണ് ട്രംപ് വീണ്ടും ആരോപിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്ന ട്രംപിെൻറ വാദം തള്ളി തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു.
2.7 മില്യണ്‍ അമേരിക്കന്‍ ജനത തനിക്ക് ചെയ്ത വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും അതില്‍ ആയിരക്കണക്കിന് വോട്ടുകള്‍ പെന്‍സില്‍വാനിയയിലും മറ്റ് സ്റ്റേറ്റുകളിലും ബൈഡന് മറിച്ചുവെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ട്രംപിന് മറുപടിയുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.