രാഷ്ട്രീയ യാത്ര തുടങ്ങിയിേട്ടയുള്ളു; ഇംപീച്ച്മെന്റ് പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ ട്രംപ്
text_fieldsവാഷിങ്ടൺ: രാഷ്ട്രീയ യാത്ര തുടങ്ങിയിേട്ടയുള്ളുവെന്ന് യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇംപീച്ച്മെന്റ് പ്രമേയം സെനറ്റിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം.
അമേരിക്കയെ വീണ്ടും മികച്ചതാക്കാനുള്ള ചരിത്രപരവും ദേശസ്നേഹത്തിലൂന്നിയുള്ളതുമായ ഞങ്ങളുടെ പോരാട്ടം തുടങ്ങിയിേട്ടയുള്ളുവെന്ന് ട്രംപ് പറഞ്ഞു. ഇനിയും ഒരുപാട് ജോലി ബാക്കിയുണ്ട്. പരിധികളില്ലാത്ത അമേരിക്കയെ സൃഷ്ടിക്കുന്നതിനുള്ള പോരാട്ടമാണിതെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം സെനറ്റിൽ പരാജയപ്പെട്ടിരുന്നു. 100 അംഗങ്ങളുള്ള സെനറ്റിൽ 57 പേർ പ്രമേയത്തെ അനുകൂലിച്ചിരുന്നു. എന്നാൽ, മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ പ്രമേയം പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.