Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Donald Trump
cancel
Homechevron_rightNewschevron_rightWorldchevron_rightതെരഞ്ഞെടുപ്പിന്​ ശേഷം...

തെരഞ്ഞെടുപ്പിന്​ ശേഷം ആദ്യമായി ട്രംപും ബൈഡനും പൊതു പരിപാടിയിൽ

text_fields
bookmark_border

വാഷിങ്​ടൺ: തെരഞ്ഞെടുപ്പിന്​ ശേഷം ആദ്യമായി പൊതുവേദിയി​െലത്തി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. നവംബർ 11ന്​ വിമുക്ത ഭടൻമാരെ ആദരിക്കുന്ന ദിനത്തിലെ പൊതു പരിപാടിയിൽ പ​ങ്കെടുക്കാനാണ്​ അദ്ദേഹം എത്തിയത്. വെറ്ററൻസ്​ ദിനത്തോട്​ അനുബന്ധിച്ച്​ ആർലിങ്​ടണിലെ ദേശീയ ശ്​മശാനം സന്ദർശിക്കുകയും ചെയ്​തു.

പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും ദേശീയ ആഘോഷത്തിൽ പ​െങ്കടുത്തു. ഫിലാഡൽഫിയയിലെ കൊറിയൻ വാർ മെമോറിയൽ പാർക്കിലാണ്​ ബൈഡൻ എത്തിയത്​.

യു.എസ്​ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡ​െൻറ വിജയം ഡോണൾഡ്​ ട്രംപ്​ അംഗീകരിച്ചിരുന്നില്ല. രാജ്യത്തെ അഭിസം​േബാധന ചെയ്യാനും ട്രംപ്​ തയാറായിരുന്നില്ല. തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവന്നതിന്​​ ശേഷം ട്വിറ്ററിലുടെയായിരുന്നു ട്രംപി​െൻറ പ്രതികരണം.

തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ആരോപിച്ച്​ ട്രംപ്​ കോടതിയെ സമീപിച്ചിരുന്നു. ​വോ​​ട്ടെടുപ്പിൽ കൃത്രിമം നടന്നതി​െൻറ തെളിവുകൾ ഹാജരാക്കാൻ ട്രംപിന്​ സാധിച്ചിരുന്നില്ല. ബാലറ്റിൽ കൃത്രിമം നടത്തിയെന്നായിരുന്നു ട്രംപി​െൻറ ഏറ്റവും പുതിയ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenDonald TrumpUS Election 2020Veterans Day
News Summary - Donald Trump and Joe Biden Makes First Appearance after Election
Next Story