ജനാധിപത്യത്തിനായി ഞാനാ വെടിയുണ്ട ഏറ്റുവാങ്ങി -ട്രംപ്
text_fieldsവാഷിങ്ടൺ: വധശ്രമത്തിനു ശേഷം യു.എസ് മുൻ പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് വീണ്ടും പ്രചാരണരംഗത്ത് സജീവമായി. കഴിഞ്ഞാഴ്ച ജനാധിപത്യത്തിനായി താനൊരു വെടിയുണ്ട ഏറ്റുവാങ്ങിയതായി ട്രംപ് ജനങ്ങളോട് പറഞ്ഞു.
താനൊരു തീവ്രവാദിയല്ലെന്നും ട്രംപ് പറഞ്ഞു. മിഷിഗണിലായിരുന്നു ട്രംപിന്റെ പ്രചാരണം. തന്നെ ഏകാധിപതിയെന്നും തീവ്രവലതുപക്ഷക്കാരനെന്നും എതിരാളികൾ ചിത്രീകരിക്കുന്നതിനെയും ട്രംപ് വിമർശിച്ചു. രാജ്യത്തെ സേവിക്കാൻ പ്രായവും ആരോഗ്യവും തളർത്തുന്ന എതിരാളിയും പ്രസിഡന്റുമായ ജോ ബൈഡൻ തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ശരിക്കും ഡെമോക്രാറ്റുകൾക്ക് അവരുടെ സ്ഥാനാർഥി ആരാണെന്ന് പോലും അറിയില്ല. ഈ മനുഷ്യൻ വോട്ട് ഒരിക്കൽ വോട്ട് പിടിച്ചു. എന്നാൽ ഇപ്പോൾ ഇപ്പോൾ ഇദ്ദേഹത്തെ പുറത്തേക്കെറിയാനാണ് ജനം ആഗ്രഹിക്കുന്നത്. അതാണ് ജനാധിപത്യം.-ട്രംപ് പറഞ്ഞു.
കഴിഞ്ഞാഴ്ചയാണ് ട്രംപിനു നേരെ വധശ്രമമുണ്ടായത്. പെൻസിൻവാനിയയിലെ റാലിയിൽ സംസാരിക്കവെ തോക്കുമായെത്തിയ യുവാവ് ട്രംപിനു നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ട്രംപിന്റെ വലതു ചെവിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവശേഷം സുരക്ഷ ഉദ്യോഗസ്ഥർ ട്രംപിനെ വേദിയിൽ നിന്ന് മാറ്റിയതിനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.