കാപ്പിറ്റോൾ കലാപം: ഡോണൾഡ് ട്രംപിനെതിരെ കേസെടുക്കാം
text_fieldsവാഷിങ്ടൺ: കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കേസെടുക്കാമെന്ന് യു.എസ് നീതി വകുപ്പ്. വാഷിങ്ടണിലെ ഫെഡറൽ കോടതിയിലാണ് യു.എസ് നീതി വകുപ്പ് നിലപാട് അറിയിച്ചത്.
ഓഫീസിലെ ഔദ്യോഗിക ജോലികൾക്കാണ് പ്രസിഡന്റിന് സംരക്ഷണം ലഭിക്കുക. ഓഫീസിന് പുറത്തുള്ള അദ്ദേഹത്തിന്റെ പ്രവർത്തികൾക്ക് ഈ സംരക്ഷണമില്ലെന്നും അതിനാൽ കേസെടുക്കാമെന്നുമാണ് വകുപ്പിന്റെ നിലപാട്. കോടതിയുടെ നിർദേശപ്രകാരമാണ് വകുപ്പ് നിലപാടറിയിച്ചത്.
കാപ്പിറ്റോൾ ബിൽഡിങ്ങിലുണ്ടായ അക്രമത്തിൽ രണ്ട് പൊലീസ് ഓഫീസർമാർക്കും 11 ഡെമോക്രാറ്റുകൾക്കും പരിക്കേറ്റിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്. രാഷ്ട്രതലവനെന്ന നിലയിൽ പൗരമാരോട് അസാധാരണമായി പോലും സംസാരിക്കാനുള്ള അധികാരം പ്രസിഡന്റിനുണ്ട്. എന്നാൽ, പ്രസിഡന്റിന്റെ ഈ അധികാരം സ്വകാര്യ ആക്രമണത്തിനുള്ള പ്രേരണയായി മാറരുതെന്നും യു.എസ് നീതി വകുപ്പ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.