കുടിയേറ്റക്കാർ യു.എസിന്റെ രക്തത്തിൽ വിഷം ചേർക്കുന്നു; വിദ്വേഷ പരാമർശവുമായി ട്രംപ്
text_fieldsവാഷിങ്ടൺ: കുടിയേറ്റക്കാർക്കെതിരെ വീണ്ടും വിദ്വേഷ പരാമർശവുമായി മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നമ്മുടെ രാജ്യത്തിന്റെ രക്തത്തിൽ വിഷം ചേർക്കുകയാണ് കുടിയേറ്റക്കാർ ചെയ്യുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. നേരത്തെയും വിദ്വേഷ പരാമർശങ്ങളുടെ പേരിൽ ട്രംപിന് കടുത്ത വിമർശനം ഏൽക്കേണ്ടി വന്നിട്ടുണ്ട്.
വീണ്ടും റിപബ്ലിക്കൻ സ്ഥാനാർഥിയായി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ട്രംപ് മുൻ നിലപാടിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്ന സൂചനയാണ് പുതിയ പ്രസ്താവനയിലൂടെയും നൽകുന്നത്. ന്യൂ ഹാംസ്ഫിയറിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ട്രംപിന്റെ പ്രസ്താവന. വീണ്ടും പ്രസിഡന്റായി അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റം ഇല്ലാതാക്കുമെന്നും നിയമവിധേയമായ കുടിയേറ്റവും നിയന്ത്രിക്കുമെന്നും ട്രംപ് പറഞ്ഞു. യു.എസിലേക്ക് ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറ്റമുണ്ടാവുന്നുണ്ട്. ലോകം മുഴുവൻ യു.എസിലേക്ക് പ്രവഹിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
2024 ല്‍ നടക്കുന്ന യു.എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ തനിക്ക് 15 കോടി വോട്ട് കിട്ടുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അധികാരത്തിലെത്തിയാല്‍ താന്‍ ഒരിക്കലും ഏകാധിപതിയാവില്ല. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ അധികാരം ഉപയോഗിക്കില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു. അധികാരമേറ്റാല്‍ ആദ്യ ദിവസം തന്നെ മെക്സികോയുമായുള്ള അതിര്‍ത്തി അടയ്ക്കുമെന്നും എണ്ണ ഖനനം പുനരാരംഭിക്കുമെന്നും ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.