രണ്ടു വർഷത്തെ വിലക്ക് പിൻവലിച്ചു; ഡൊണാൾഡ് ട്രംപിന്‍റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനസ്ഥാപിച്ചു
text_fieldsന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനസ്ഥാപിച്ച് മാതൃ സ്ഥാപനമായ മെറ്റ. രണ്ടു വർഷത്തെ വിലക്കിനു പിന്നാലെ ട്രംപിന്‍റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനസ്ഥാപിച്ചതായി മെറ്റ വക്താവ് ആൻഡി സ്റ്റോൺ അറിയിച്ചു.
2021ലുണ്ടായ കാപിറ്റോള്‍ കലാപത്തെ തുടർന്നാണ് ട്രംപിന് ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിൽ വിലക്കേർപ്പെടുത്തിയത്. ഉടന്‍തന്നെ ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനസ്ഥാപിക്കുമെന്നും നിയമങ്ങള്‍ ലംഘിച്ചാൽ വീണ്ടും വിലക്കേർപ്പെടുത്തുവെന്നും കഴിഞ്ഞ ജനുവരിയിൽ മെറ്റ വ്യക്തമാക്കിയിരുന്നു.
2024 പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനിരിക്കെയാണ് ട്രംപിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകൾ പുനസ്ഥാപിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 23 മില്യണും ഫേസ്ബുക്കിൽ 34 മില്യണും ഫോളോവേഴ്സുണ്ട് ട്രംപിന്. ഫേസ്ബുക്ക് വിലക്കിനെ പരിഹസിച്ച് ട്രംപ് നേരത്തെ രംഗത്തുവന്നിരുന്നു. തന്റെ അഭാവത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഫേസ്ബുക്കിനുണ്ടായത് എന്നായിരുന്നു ട്രംപിന്റെ പരിഹാസ പ്രസ്താവന.
2021 ജനുവരി ആറിനാണ് യു.എസ് കാപിറ്റോൾ കലാപം നടന്നത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടതിനെ തുടർന്നാണ് ട്രംപ് അനുകൂലികൾ കലാപമുണ്ടാക്കിയത്. കലാപം ട്രംപിന്റ പിന്തുണയോടെയാണ് നടന്നതെന്നായിരുന്നു ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.