ഇംപീച്ചെയ്യുേമ്പാഴും പാളയത്തിൽ പട; എല്ലാ ചുവടും പിഴച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: അധികാരം ഒരിക്കലും നഷ്ടമാകില്ലെന്ന് ഒരിക്കൽ സ്വപ്നം കണ്ട ട്രംപിന് ഇപ്പോൾ ഏറ്റവും ഭയം സ്വന്തം കക്ഷിയിലെ അംഗങ്ങളെ. ഇംപീച്ച്മെൻറ് സഭയിലെത്തിയപ്പോൾ ട്രംപിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കൻ കക്ഷിയിൽനിന്ന് വോട്ടു ചെയ്തത് ഏറ്റവുമടുത്ത വിശ്വസ്തരെന്ന് സ്വയം കരുതിയ 10 പേർ. ഇതോടെ, വലിയ ഭൂരിപക്ഷത്തിന് ഇംപീച്ച്മെൻറ് പാസായെന്നു മാത്രമല്ല, രാജ്യത്തിെൻറ ചരിത്രത്തിൽ ഇംപീച്ച്മെൻറ് പാസാകുന്ന ഏക പ്രസിഡൻറുമായി ഡോണൾഡ് ട്രംപ്.
യു.എസ് ഭരണസിരാ കേന്ദ്രമായ കാപിറ്റോളിൽ നടന്ന ആക്രമണത്തിെൻറ പിന്നിൽ നിന്നുവെന്നതിനാണ് പ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തത്. ആൾക്കൂട്ടത്തെ കടുത്ത വാക്കുകളുമായി അതിക്രമത്തിലേക്ക് തള്ളിവിട്ടെന്നായിരുന്നു ആരോപണം. ഒരു ദിവസം നീണ്ട ചൂടേറിയ ചർച്ചക്കൊടുവിലായിരുന്നു വോട്ടെടുപ്പ്. 'നാം ഏറെ സ്നേഹിക്കുന്ന രാജ്യത്തിന് വ്യക്തവും ആസന്നവുമായ അപകടമാണ് പ്രസിഡൻറ്' എന്നായിരുന്നു സ്പീക്കർ നാൻസി പെലോസിയുടെ അഭിപ്രായം. 197നെതിരെ 232 വോട്ടുകളുമായാണ് ഇംപീച്ച്മെൻറ് പാസായത്. ട്രംപിനു കീഴിലെ യു.എസ് വൈസ് പ്രസിഡൻറ് ഡിക് ചീനിയുടെ മകളും റിപ്പബ്ലിക്കനുമായ ലിസ് ചീനി വരെ പുറത്താക്കാൻ വോട്ടു ചെയ്തവരിലുണ്ട്. അമേരിക്കയുടെ ഒരു പ്രസിഡൻറ് ഇതിലും കൊടിയ ചതി ചെയ്യാനില്ലെന്ന് ലിസ് പിന്നീട് വാർത്ത കുറിപ്പിൽ ട്രംപിനെ പരസ്യമായി കുറ്റപ്പെടുത്തി.
പ്രതിനിധി സഭ കടന്നതോടെ ഇംപീച്ച്മെൻറ് നടപടികൾ അടുത്തായി സെനറ്റിെൻറ പരിഗണനക്കു വരും. 100 അംഗ സഭയിൽ ഡെമോക്രാറ്റുകൾക്ക് 50 പേർ മാത്രമായതിനാൽ എതിരായ വോട്ടുവീണാൽ പോലും ട്രംപിനെ പുറത്താക്കൽ എളുപ്പമാകില്ല. സെനറ്റിൽ മൂന്നിൽ രണ്ട് നേടിയാലേ ഇംപീച് ചെയ്ത് പുറത്താക്കാനാകൂ. 17 റിപ്പബ്ലിക്കന്മാർ നിലവിൽ എതിരായി വോട്ടുചെയ്യാൻ സാധ്യത കുറവാണ്.
എന്നാൽ, കുറ്റവാളിയെന്ന് സഭ കണ്ടെത്തിയാൽ പുതുതായി വീണ്ടും ജനവിധി തേടൽ ദുഷ്കരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.