2024 പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിട്ട് ട്രംപ്
text_fieldsവാഷിങ്ടൺ: 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിട്ട് മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യു ഹാംപ്സ്പിയർ, സൗത്ത് കരോലിന എന്നിവിടങ്ങളിലാണ് ട്രംപ് പ്രചാരണം ആരംഭിച്ചത്. അമേരിക്കയെ ഒന്നാമതെത്തിക്കാനുള്ള ശ്രമങ്ങൾക്ക് നമുക്ക് വീണ്ടും തുടക്കമിടാമെന്ന് ട്രംപ് പറഞ്ഞു. സൗത്ത് കരോലിനയിലെ പ്രചാരണ വിഭാഗത്തെ അവതരിപ്പിച്ച് നടത്തിയ പ്രസംഗത്തിലാണ് ട്രംപിന്റെ പരാമർശം.
അവർ പറയുന്നു ഞാൻ റാലി നടത്തുന്നില്ല, പ്രചാരണത്തിനിറങ്ങുന്നില്ല എന്നെല്ലാം. ചിലപ്പോൾ എനിക്ക് ചുവടുപിഴച്ചുവെന്നും പറയുന്നു. പക്ഷേ ഞാൻ ഇപ്പോൾ കൂടുതൽ ദേഷ്യത്തിലാണ്. മുമ്പത്തെക്കാളും ഉത്തരവാദിത്തം എനിക്കുണ്ട്. നമ്മൾ വൻ റാലികൾ നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
നേരത്തെ തന്റെ പ്രചാരണത്തിനായി ജീവനക്കാരെ തെരഞ്ഞെടുക്കുന്ന പ്രവർത്തനങ്ങൾക്ക് ട്രംപ് തുടക്കം കുറിച്ചിരുന്നു. കുടിയേറ്റം അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന കുറ്റകൃത്യങ്ങൾ എന്നിവക്കാണ് ട്രംപ് പ്രചാരണത്തിൽ ഊന്നൽ കൊടുക്കുന്നത്. പ്രസിഡന്റ് ജോ ബൈഡന്റെ നയങ്ങൾക്കെതിരെയും അദ്ദേഹം ശക്തമായ പ്രതികരണങ്ങൾ ഉയർത്തുന്നത്. ഊർജ്ജ പ്രതിസന്ധിയടക്കമുള്ള വിഷയങ്ങൾക്കും ട്രംപ് ഊന്നൽ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.