നൈജീരിയക്കു തോന്നിയ ബുദ്ധി എന്തേ അന്നു വരാഞ്ഞത്', ട്വിറ്റർ വിലക്ക് തനിക്ക് നടപ്പാക്കാനാവാത്തതിൽ ഖേദിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: അമേരിക്കക്കാരനായിട്ടെന്താ സ്വന്തം നാട്ടുകാർ ലോകം ജയിച്ച സമൂഹ മാധ്യമത്തിൽ ഒരു ട്വീറ്റിടാൻ തനിക്കാകുന്നില്ല. ഇപ്പോൾ അതേ ട്വിറ്ററിനെ താൻ പുഛത്തോടെ കാണുന്ന ഒരു ആഫ്രിക്കൻ രാജ്യം വിലക്കിയിരിക്കുന്നു. ഈ ബുദ്ധി അന്ന് തനിക്ക് തോന്നാതിരുന്നത് എന്തുകൊണ്ടാകും? അമേരിക്കയുടെ മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിരാശയിലാണ്.
''നൈജീരിയ എന്ന രാജ്യത്തിന് നന്ദി. സ്വന്തം പ്രസിഡൻറിനെ നിരോധിച്ചതിന് അവർ ട്വിറ്ററിനെ നിരോധിച്ചിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കാത്തതിന് ട്വിറ്ററിനെയും ഫേസ്ബുക്കിനെയും ഇനിയും കൂടുതൽ രാജ്യങ്ങൾ നിരോധിക്കേണ്ടിയിരിക്കുന്നു- എല്ലാ ശബ്ദങ്ങളും കേൾക്കാനുള്ളതാണ്''- ഇതായിരുന്നു ട്രംപിെൻറ പ്രസ്താവന.
''ഭരണമുള്ള കാലത്ത് ട്വിറ്ററിനെയും ഫേസ്ബുക്കിനെയും ഞാൻ നിരോധിക്കേണ്ടതായിരുന്നു. പക്ഷേ, സക്കർബർഗ് വിളിച്ചോണ്ടിരിക്കും, വൈറ്റ്ഹൗസിൽ ഭക്ഷണത്തിനു വന്ന് എെൻറ മഹത്ത്വം വാഴ്ത്തും''- ട്രംപിെൻറ പ്രസ്താവന തുടരുന്നു.
ജനുവരി ആറിന് ട്രംപിെൻറ ആഹ്വാനം നെഞ്ചേറ്റിയ റിപ്പബ്ലിക്കൻ അനുയായികൾ ഭരണസിരാകേന്ദ്രമായ കാപിറ്റോളിൽ നടത്തിയ അതിക്രമത്തിനു പിന്നാലെയാണ് ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ വിലക്കുവീണത്. 2023 ജനുവരി വരെ ഇത് തുടരാനാണ് ഫേസ്ബുക്കിെൻറയും ഇൻസ്റ്റഗ്രാമിെൻറയും തീരുമാനം. എന്നാൽ, വിലക്ക് ശാശ്വതമാണെന്നാണ് ട്വിറ്റർ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.