അമേരിക്കയിൽ വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: യു.എസ്. വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുക എന്ന ലക്ഷ്യത്തോടെയുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു.
വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും അതിനാൽ പൊതുവിദ്യാഭ്യാസത്തിന്‍റെ പൂർണ ചുമതല സംസ്ഥാനങ്ങൾക്ക് നൽകണമെന്നും ഉത്തരവ് പറയുന്നു. എന്നാൽ, ഈ ലക്ഷ്യം കൈവരിക്കുന്നതിന് ട്രംപിന് കോൺഗ്രസിന്‍റെയും അധ്യാപക യൂനിയനുകളുടെയും പിന്തുണ ആവശ്യമാണ്.
സ്ഥാനമേറ്റപ്പോൾ ഫെഡറൽ വിദ്യാഭ്യാസ വകുപ്പ് ഉടൻ അടച്ചുപൂട്ടണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. വലിയ തട്ടിപ്പ് എന്നാണ് വിദ്യാഭ്യാസ വകുപ്പിനെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്. പ്രസിഡന്‍റായ ആദ്യ ഊഴത്തിൽ തന്നെ ഇത് അടച്ചുപൂട്ടാൻ നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, പക്ഷേ കോൺഗ്രസ് അത് നടപ്പിലാക്കിയില്ല.
വിവിധ വിദ്യാഭ്യാസ സഹായങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഈ വകുപ്പിൽ 4,200-ലധികം പേർ ജോലി ചെയ്യുന്നുണ്ട്. ഈ വർഷം ആകെ 251 ബില്യൺ ഡോളർ ബജറ്റ് ചെലവഴിച്ചതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.