9/11 ഭീകരാക്രമണ അനുസ്മരണ ചടങ്ങിൽ നിന്നും ട്രംപ് മുങ്ങി
text_fieldsന്യൂയോർക്ക്: വേൾഡ് ട്രേഡ് സെന്‍റർ ഭീകരാക്രമണത്തിന്റെ 20ാം വാർഷിക അനുസ്മരണ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നിട്ടും പങ്കെടുക്കാതെ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്‍റ് ജോ ബൈഡൻ, മുൻ പ്രസിഡന്‍റുമാരായ ബറാക് ഒബാമ, ബിൽ ക്ലിന്‍റൺ എന്നിവരെല്ലാം പങ്കെടുത്ത ചടങ്ങിൽ നിന്നാണ് ട്രംപ് മാറിനിന്നത്. ന്യൂയോർക്ക് നഗരത്തിലെ സെപ്റ്റംബർ 11 സ്മാരക കേന്ദ്രത്തിലായിരുന്നു ചടങ്ങ്.
വാർഷിക പരിപാടിക്കു മുന്നെ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്‍റ് േജാർജ് ഡബ്ല്യൂ ബുഷും നിലവിലെ വൈസ് പ്രസിഡന്‍റായ കമല ഹാരിസുമെല്ലാം പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തിയിരുന്നു. ട്രംപ് വിട്ടു നിൽക്കാനുണ്ടായ കാരണം വ്യക്തമല്ല.
അതേസമയം, വേൾഡ് ട്രേഡ് സെൻർ ആക്രമണത്തിന്‍റെ വാർഷിക ദിവസം ബൈഡനെ കുറ്റപ്പെടുത്തികൊണ്ട് ട്രംപ് സംസാരിച്ചിരുന്നു. അഫ്ഗാനിസ്താനിൽ നിന്ന് ബൈഡൽ ഭരണകൂടം സൈന്യത്തെ പിൻവലിച്ചത് 'അമേരിക്കയുടെ കീഴടങ്ങലാണ്' എന്നായിരുന്നു ട്രംപ് വിമർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.