താൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ രക്തച്ചൊരിച്ചിലുണ്ടാകും; ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ബൈഡൻ
text_fieldsവാഷിങ്ടൺ: നവംബർ അഞ്ചിന് നടക്കുന്ന യു.എസ് പ്രസിഡന്റ് യു.എസ് ചരിത്രത്തിലെ സുപ്രധാന തീയതിയാണെന്നും രാജ്യത്തിന് നിർണായക ഘട്ടമാണെന്നും മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ താൻ തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ രാജ്യത്ത് രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് 77കാരനായ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. യു.എസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റാണ് ജോ ബൈഡൻ എന്നും ട്രംപ് ആരോപിച്ചു. പ്രസിഡന്റ് സ്ഥാനാർഥിയായി ചുവടുറപ്പിച്ച ശേഷം ഒഹിയോയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ട്രംപിന്റെ പരാമർശം. ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിൽ ഈ രാജ്യത്ത് മറ്റൊരു തിരഞ്ഞെടുപ്പ് ജനങ്ങൾ കാണുമോ എന്ന് സംശയമുണ്ട്.
മെക്സിക്കോയിൽ വെച്ച് കാറുകൾ നിർമിച്ച് അമേരിക്കക്കാർക്ക് വിൽക്കാനാണ് ചൈനയുടെ പദ്ധതി. താൻ പ്രസിഡന്റായാൽ അത് നടക്കില്ലെന്നും ട്രംപ് സൂചിപ്പിച്ചു.
''ബൈഡൻ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സാമൂഹിക സുരക്ഷ ഇല്ലാതാകും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അദ്ദേഹം തകർത്തുകൊണ്ടിരിക്കുകയാണ്. സാമൂഹിക സുരക്ഷയിൽ മെഡികെയർ കൂടി ഉൾപ്പെടുന്നുണ്ട്. അമേരിക്കയിലെ മുതിർന്ന പൗരന്മാർ വലിയ പ്രതിസന്ധിയിലാകാൻപോവുകയാണ്. സാമൂഹിക സുരക്ഷയും മെഡികെയറും നിലനിർത്താമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.''-ട്രംപ് പറഞ്ഞു.
2020ൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ട്രംപുണ്ടാക്കിയ കോലാഹലങ്ങൾ മറന്നിട്ടില്ലെന്നായിരുന്നു ഇതിന് ബൈഡന്റെ മറുപടി. 'ജനുവരി ആറിന് കാപിറ്റോൾ ഹില്ലിൽ നടന്ന കലാപം ആവർത്തിക്കാനാണ് ട്രംപിന്റെ ശ്രമം. അമേരിക്കൻ ജനത അദ്ദേഹത്തിന് മറുപടി നൽകും. അദ്ദേഹത്തിന്റെ കലാപത്തോടുള്ള അഭിനിവേശവും തീവ്രവാദവും ഒടുങ്ങാത്ത പ്രതികാരദാഹവും ജനം തള്ളിക്കളയും'.-എന്നാണ് ബൈഡൻ പറഞ്ഞത്.
2020 ൽ അവർ പരാജയപ്പെട്ടു. എന്നാൽ ഭീഷണി തുടരുകയാണ്. സ്വാതന്ത്ര്യം ആക്രമിക്കപ്പെടുകയാണ്... 2020ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള നുണകൾ, അതിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന, ജനുവരി 6 ലെ കലാപം സ്വീകരിക്കുക, അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനുശേഷം നമ്മുടെ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നു'-ബൈഡൻ പറഞ്ഞു. 81 വയസുള്ള ബൈഡൻ വീണ്ടും പ്രസിഡന്റാകുന്നതിനെയും ട്രംപ് എതിർത്തിരുന്നു. പ്രായാധിക്യമുള്ള ബൈഡനേക്കാൾ അമേരിക്കൻ പ്രസിഡന്റാകാൻ യോഗ്യൻ താനാണെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.