തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ സുപ്രധാന മാറ്റങ്ങൾ; ഇന്ത്യയെ ഉദാഹരണമാക്കി ട്രംപ്
text_fieldsവാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വോട്ടർ രജിസ്ട്രേഷന് പൗരത്വത്തിന്റെ രേഖാമൂലമുള്ള തെളിവ് നിർബന്ധമാക്കുക, തെരഞ്ഞെടുപ്പ് ദിവസത്തിനുള്ളിൽ എല്ലാ ബാലറ്റുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയുൾപ്പെടെ മാറ്റങ്ങളാണ് വരുത്തുന്നത്.ഇന്ത്യയെയും മറ്റു രാജ്യങ്ങളെയും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. അടിസ്ഥാനപരമായ തെരഞ്ഞെടുപ്പ് സംരക്ഷണങ്ങൾ നടപ്പാക്കുന്നതിൽ യു.എസ് പരാജയപ്പെട്ടെന്ന് ട്രംപ് പറഞ്ഞു. കൂടാതെ വോട്ടർ പട്ടിക പങ്കിടുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനും ഫെഡറൽ ഏജൻസികളുമായി സഹകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.