സ്വന്തം സമൂഹ മാധ്യമം 'തുടങ്ങി' ട്രംപ്; പക്ഷേ, അതൊരു പാവം േബ്ലാഗാണ്
text_fields
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനിടയിലും ശേഷവും നടത്തിയ അതിക്രമങ്ങൾക്ക് ട്വിറ്ററിൽനിന്നും ഫേസ്ബുക്കിൽനിന്നും പുറന്തള്ളപ്പെട്ട് ഒറ്റക്കായി പോയ ഡോണൾഡ് ട്രംപ് തന്‍റെ വാക്കു പാലിച്ച് പുതിയ സമൂഹ മാധ്യമവുമായി എത്തി. പക്ഷേ, ട്വിറ്ററും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ടെലഗ്രാമും വാഴുന്ന സമൂഹ മാധ്യമ കാലത്ത് എല്ലാവരും മറന്നുതുടങ്ങിയ വേർഡ്പ്രസ് േബ്ലാഗാണെന്നു മാത്രം. സ്വന്തം വെബ്സൈറ്റിന്റെ ഭാഗമായാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്.
ട്വിറ്ററിന്‍റെ പ്രാഗ്രൂപം പോലെ തോന്നിക്കുന്ന പുതിയ േബ്ലാഗിൽ ട്രംപിന്‍റെ പ്രസ്താവനകളും പ്രഖ്യാപനങ്ങളമാണ് നിറയെ. സ്വന്തം ഇമെയ്ലോ ഫോൺ നമ്പറോ നൽകി ഇതിന്‍റെ ഭാഗമാകാം. ലൈക് ചെയ്യാനും സാധ്യമാണെന്ന് പറയുന്നുണ്ട്. ട്രംപിന്‍റെ ഈ പോസ്റ്റുകളെടുത്ത് ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യാമെന്നതാണ് 'പ്രധാന സവിശേഷത'. പക്ഷേ, ട്വിറ്ററിൽ പോസ്റ്റ് ചെയ്യാനുള്ള സൗകര്യം നിലവിൽ ലഭ്യമല്ല.
ചൊവ്വാഴ്ചയാണ് ട്രംപിന്‍റെ സ്വന്തം 'സമൂഹ മാധ്യമം' എത്തിയതെങ്കിലും ഇതിലെ പോസ്റ്റുകൾ മാർച്ച് 24ലേതോ അതിനും മുമ്പുള്ളതോ ആണ്. പലതും തന്‍റെ തന്നെ പ്രസ്താവനകളും വാർത്ത കുറിപ്പുകളുമാണ്. 'സ്വതന്ത്രമായും സുരക്ഷിതമായും സംസാരിക്കാൻ, ഡോണൾഡ് ട്രംപിന്‍റെ ഡസ്കിൽനിന്ന് നേരിട്ട്' എന്നാണ് ഇതിനെ പരിചയപ്പെടുത്തിയുള്ള ട്രംപിന്‍റെ വിഡിയോ പറയുന്നത്. ഈ വിഡിയോ മാത്രമാണ് ഇതിൽ പുതിയതും. ഓരോ പോസ്റ്റിന്‍റെ മുകളറ്റത്തും 'ഡോണൾഡ് ജെ. ട്രംപ്' എന്ന പേര് തെളിഞ്ഞുവരും.
േഫസ്ബുക്കിൽ വീണ്ടും ട്രംപിന് പ്രവേശനം അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കമ്പനി ബോർഡ് യോഗം ചേരാനിരിക്കെയാണ് പുതിയ വെല്ലുവിളിയായി മുൻ യു.എസ് പ്രസിഡന്‍റ് സ്വന്തം േബ്ലാഗ് തുടങ്ങുന്നത്. അമേരിക്കൻ ഭരണസിരാ കേന്ദ്രമായ കാപിറ്റോളിൽ ട്രംപിന്‍റെ ആഹ്വാനം അനുസരിച്ച് അക്രമികൾ വിളയാടിയതിനു പിന്നാലെയായിരുന്നു ട്വിറ്ററും ഫേസ്ബുക്കും ട്രംപിനെ വിലക്കിയത്. സമൂഹ മാധ്യമങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തിയെന്നായിരുന്നു ആക്ഷേപം.
ട്രംപിന്‍റെ മുൻ പ്രചാരണ മാനേജർ ബ്രാഡ് പാസ്കെയിലിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ സേവന സ്ഥാപനമായ 'കാമ്പയിൻ ന്യൂക്ലിയസ്' ആണ് പുതിയ ട്രംപ് സമൂഹ മാധ്യമം രൂപകൽപന ചെയ്തതെന്നാണ് സൂചന.
ട്രംപിന്‍റെ 'സമൂഹ മാധ്യമം' വന്നതോടെ പരിഹാസവുമായി അമേരിക്കൻ ജനത സമൂഹ മാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്. എല്ലാ അർഥത്തിലും പൗരാണികത തോന്നിപ്പിക്കുന്ന ഒരു സംവിധാനത്തെ സമൂഹ മാധ്യമമായി അവതരിപ്പിക്കുന്നതിനെതിരെയാണ് രൂക്ഷ പരിഹാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.