തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം വോട്ട് ചെയ്യാൻ ആവശ്യവുമായി ട്രംപിെൻറ മകൻ; പരിഹസിച്ച് സോഷ്യൽ മീഡിയ
text_fieldsവാഷിങ്ടൺ: യു.എസിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ജനങ്ങളോട് വോട്ട് ചെയാൻ അഭ്യർഥനയുമായി ഡോണൾഡ് ട്രംപിെൻറ മകൻ.
ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് ട്രംപിെൻറ രണ്ടാമത്തെ മകനായ എറിക് ട്രംപ് മിനിസോട്ടയിലെ ജനങ്ങളോട് 'പുറത്തിറങ്ങൂ വോട്ട് ചെയ്യൂ' എന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. അബദ്ധം മനസിലായി മിനിറ്റുകൾക്കകം ട്വീറ്റ് നീക്കം ചെയ്തെങ്കിലും സമൂഹമാധ്യമങ്ങളിൽ ഒന്നും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്ന സത്യം പാവം എറിക് അറിഞ്ഞ് കാണില്ല.
മണിക്കൂറുകൾക്കകം പോസ്റ്റിെൻറ സ്ക്രീൻഷോട്ട് വൈറലായി. എറികിനെ പരിഹസിച്ച് നിരവധി ട്വിറ്ററാറ്റികളാണ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് ദിവസം എറിക് ഇത്തരത്തിൽ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് നിരവധി ട്വീറ്റുകൾ ചെയ്തിരുന്നു. ട്വീറ്റ് ഷെഡ്യൂൾ ചെയ്തതിലെ അപാകതയാകാം ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
റെക്കോഡ് വോട്ടിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ മാരത്തൺ വേട്ടെണ്ണലിന് ശേഷം റിപബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബെഡൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
എന്നാൽ പരാജയം സമ്മതിക്കാത്ത ട്രംപ് വോട്ടെണ്ണലിൽ കൃത്യമം നടന്നുവെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ്. 'തുറന്ന് പറയട്ടെ. ഇത് തികച്ചും നാണക്കേടാണെന്ന് ഞാൻ കരുതുന്നു' -ട്രംപിെൻറ നിലപാടിനെക്കുറിച്ച് ബൈഡൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.