ഇന്ത്യക്ക് വാക്സിൻ ഫോർമുല നൽകരുതെന്ന് ബിൽഗേറ്റ്സ്; കാരണം ഇതാണ്
text_fieldsഅമേരിക്കൻ കോടീശ്വരനായ ബിൽ ഗേറ്റ്സ് കോവിഡ് വാക്സിനെപറ്റി നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ. ബ്രിട്ടീഷ് ചാനലായ സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗേറ്റ്സിെൻറ വിവാദ പരാമർശങ്ങളുണ്ടായത്. കോവിഡ് വാക്സിൻ കൂടൂതലായി നിർമിക്കാൻ മൂന്നാം ലോക രാജ്യങ്ങൾക്ക് അതിെൻറ ഫോർമുല കൈമാറുന്നതിനെപറ്റിയും അതിനായി ഇൻറലക്ച്വൽ പ്രോപ്പർട്ടി ആക്ട് പരിഷ്കരിക്കുന്നതിനെപറ്റിയും എന്താണ് താങ്കളുടെ അഭിപ്രായം എന്നായിരുന്നു ഗേറ്റ്സിനോടുള്ള ചാനൽ അവതാരകയുടെ ചോദ്യം. എന്നാൽ ഇക്കാര്യത്തോട് ഗേറ്റ്സ് പൂർണമായും വിയോജിക്കുകയായിരുന്നു. അതിന് ചില കാരണങ്ങളും അദ്ദേഹം പറഞ്ഞു.
ഒന്നാമത് അമേരിക്കയോ ബ്രിട്ടനോ പോലുള്ള വികസിത രാജ്യങ്ങളിൽ ഉള്ളപോലെ ഗുണനിലവാരമുള്ള വാക്സിൻ നിർമിക്കാനുള്ള സൗകര്യം ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങൾക്ക് ഉണ്ടാകില്ല എന്നാണ് ബിൽ ഗേറ്റ്സ് പറഞ്ഞത്. 'ലോകത്ത് വളരെകുറച്ച് വാക്സിൻ ഫാക്ടറികളാണുള്ളത്. ജനം വാക്സിെൻറ സുരക്ഷയെപറ്റി വളരെ ആശങ്കാകുലരാണ്. ഇന്ത്യപോലുള്ള രാജ്യങ്ങളിലേക്ക് വാക്സിൻ നിർമാണം മാറാനിടയായാൽ ആളുകളുടെ ആശങ്ക വർധിക്കും'-ബിൽ ഗേറ്റ്സ് പറഞ്ഞു. വലിയ ഗ്രാൻഡുകളും വിദഗ്ധരായ ആരോഗ്യപ്രവർത്തകരുമാണ് വാക്സിൻ പോലുള്ള മരുന്നുകളെ ഫലപ്രാപ്തിയിലെത്തിക്കുന്നത്. വാക്സിൻ നിർമാണത്തിെൻറ ഒാരോഘട്ടത്തിലും സൂക്ഷ്മമായ നിരീക്ഷണവും മികച്ച സാേങ്കതിക വിദ്യകളും ആവശ്യമാണ്. മൂന്നാംലോക രാജ്യങ്ങളിൽ ഇത് എത്രത്തോളം ഉണ്ട് എന്നത് സംശയകരമാണെന്നും ഗേറ്റ്സ് കൂട്ടിച്ചേർത്തു.
അമേരിക്കയിലെ ജോൺസൻ ആൻഡ് ജോൺസെൻറ വാക്സിൻ നിർമാണ പ്ലാൻറും ഇന്ത്യയിലെ സംവിധാനങ്ങളും ഗുണനിലവാരത്തിൽ വ്യത്യസ്തമാണെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സന്ദർഭത്തിലാണ് സോഫ്റ്റ്വെയർ ഭീമനായ മൈക്രോസോഫ്റ്റിെൻറ ഉടമ വിവാദപാമർശങ്ങളുമായി രംഗത്ത് എത്തിയത്. കോവിഡ് വാക്സിെൻറ ഇൻറലക്ച്വൽ പ്രോപ്പർട്ടി നിയന്ത്രണങ്ങൾ എടുത്തുകളയണമെന്നും സാർവ്വത്രികമായി വാക്സിൻ ലഭ്യമാക്കണമെന്നും ലോകത്തെ പ്രമുഖ ആരോഗ്യവിദഗ്ധരെല്ലാം ആവശ്യെപ്പട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.