ഇരട്ട ബിരുദം ഇന്ത്യ–ആസ്ട്രേലിയ സഹകരണത്തിന് പ്രോത്സാഹനമേകും -പിയൂഷ് ഗോയൽ
text_fieldsമെൽബൺ: ആസ്ട്രേലിയയുമായുള്ള വ്യാപാര കരാറിന് കീഴിലുള്ള ഇരട്ട ബിരുദ പരിപാടി കൂടുതൽ ഇന്ത്യക്കാർക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാനും ഇരുരാജ്യത്തെയും സർവകലാശാലകളുടെ സഹകരണം വർധിപ്പിക്കാനും സഹായിക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ആസ്ട്രേലിയയിലെത്തിയതായിരുന്നു കേന്ദ്രമന്ത്രി.
വിദ്യാഭ്യാസ യോഗ്യതകൾക്ക് ഇരുരാജ്യങ്ങളുടെയും അംഗീകാരം ഉണ്ടാകും. സംയുക്ത ബിരുദങ്ങൾ നൽകുന്നതും പരിഗണനയിലാണ്. വിദ്യാർഥികൾക്ക് കൂടുതൽ അനുഭവപരിചയം, പുതിയ കഴിവുകൾ, അറിവുകൾ എന്നിവ ലഭിക്കാൻ നടപടി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരട്ട ബിരുദ പ്രോഗ്രാമിന് കീഴിൽ മാനദണ്ഡങ്ങൾക്ക് വിധേയമായി ഇരുരാജ്യങ്ങളിലെയും വിദ്യാർഥികൾക്ക് രണ്ട് വർഷം വീതം ആസ്ട്രേലിയയിലും ഇന്ത്യയിലും പഠിക്കാൻ കഴിയും. പരിപാടിയിലൂടെ സർവകലാശാലകൾ തമ്മിലുള്ള സഹകരണം വർധിക്കുമെന്ന് ആസ്ട്രേലിയൻ വാണിജ്യ, ടൂറിസം, നിക്ഷേപ മന്ത്രി ഡാൻ ടെഹാനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.