പടിഞ്ഞാറൻ സുഡാനിൽ ഖനി ഇടിഞ്ഞ് 38 മരണം
text_fieldsപടിഞ്ഞാറന്‍ സുഡാനില്‍ കോര്‍ഡോഫാന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തന രഹിതമായ ഖനി തകര്‍ന്ന് 38 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തലസ്ഥാനമായ ഖാര്‍ത്തൂമില്‍ നിന്ന് 700 കിലോമീറ്റര്‍ തെക്ക് ഫുജ ഗ്രാമത്തിലാണ് അപകടം.
ദര്‍സയ ഖനിയിലെ നിരവധി ഭാഗങ്ങള്‍ തകര്‍ന്നുവെന്നും മരിച്ചവരെ കൂടാതെ പരിക്കേറ്റ എട്ട് പേരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നതും മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതുമായ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
മരിച്ചവരെ സംസ്‌കരിക്കാന്‍ ആളുകള്‍ ശവക്കുഴികള്‍ ഒരുക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഖനി പ്രവര്‍ത്തനക്ഷമമല്ലെന്നാണ് കമ്പനി പറയുന്നത്. എപ്പോഴാണ് ഖനിയുടെ പ്രവര്‍ത്തനം നിലച്ചതെന്നും അടച്ചിട്ട ഖനിയില്‍ നിന്ന് എങ്ങനെയാണ് അപകടം ഉണ്ടായത് എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. രാജ്യത്തുടനീളം നിരവധി ഖനികളുള്ള സുഡാന്‍ പ്രധാന സ്വര്‍ണ്ണ നിര്‍മ്മാതാക്കളാണ്.
സ്വര്‍ണ്ണ കള്ളക്കടത്ത് ആരോപണങ്ങളും ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്ത് സംസ്ഥാനത്ത് ഖനനം ചെയ്യുന്നത് നിരോധിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാറര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഉത്തരവ് മറികടന്നാണ് പലയിടങ്ങളിലും ഖനനം നടക്കുന്നത്. വേണ്ടത്ര സുരക്ഷ മുൻകരുതലുകൾ ഇല്ലാത്തതിനാൽ ഇവിടങ്ങളിലെ ഖനികളിൽ അപകടം പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.