മെക്സികോയിൽ അഭയാർഥികൾ സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 54 മരണം
text_fieldsമെക്സികോ സിറ്റി: തെക്കൻ മെക്സികോയിൽ മധ്യ അമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളുമായി സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 54 പേർ മരിച്ചു. വ്യാഴാഴ്ച രാവിലെ ചിയാപസിലേക്കുള്ള ഹൈവേയിലാണ് അപകടം. അമിതഭാരത്തെ തുടർന്ന് നിയന്ത്രണം വിട്ട ട്രക്ക് കാൽനടപ്പാലത്തിെൻറ അടിത്തട്ടിൽ ഇടിക്കുകയായിരുന്നു.
രക്ഷപ്പെട്ടവരിൽ ഗ്വാട്ടമാല പൗരൻമാരുമുണ്ട്. 150ലേറെ അഭയാർഥികളാണ് ട്രക്കിലുണ്ടായിരുന്നത്. മധ്യ അമേരിക്കൻ രാജ്യങ്ങളിൽനിന്ന് യു.എസിനെ ലക്ഷ്യംവെച്ചാണ് ട്രക്ക് സഞ്ചരിച്ചത്. 49 പേർ സംഭവസ്ഥലത്തുവെച്ചും അഞ്ച് പേർ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. 54 പേർക്ക് പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരിൽ പലരും ഗുരുതരാവസ്ഥയിലാണ്.
അപകടത്തിൽ മെക്സിക്കൻ പ്രസിഡൻറ് ആന്ധ്രസ് മാനുവൽ ലോപസ് ദുഃഖം പ്രകടിപ്പിച്ചു. കടുത്ത ദാരിദ്ര്യവും കലാപവും മൂലമാണ് മധ്യ അമേരിക്കൻ രാജ്യങ്ങളിൽനിന്ന് ആളുകൾ പലായനം ചെയ്യുന്നത്. മെക്സികോ വഴിയാണ് അഭയാർഥികൾ യു.എസിലെത്താൻ ശ്രമിക്കുന്നത്. രക്ഷപ്പെട്ടവർക്ക് വിസ നൽകാൻ തയാറാണെന്ന് മെക്സിക്കൻ പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.