ഡോ. പൂർണിമ ദേവി ബർമന് യു.എൻ ഉന്നത പരിസ്ഥിതി അവാർഡ്
text_fieldsയു.എൻ: ഇന്ത്യൻ വന്യജീവി ജീവശാസ്ത്രജ്ഞ ഡോ. പൂർണിമ ദേവി ബർമന് ഐക്യരാഷ്ട്ര സഭയുടെ ഈ വർഷത്തെ ചാമ്പ്യൻസ് ഓഫ് ദ എർത്ത് പുരസ്‌കാരം. ഐക്യരാഷ്ട്രസഭ പരിസ്ഥിതി പരിപാടിയുടെ (യു.എൻ.ഇ.പി) എന്‍റർപ്രണോറിയൽ വിഷൻ വിഭാഗത്തിലാണ് 2022 ചാമ്പ്യൻസ് ഓഫ് ദ എർത്ത് പുരസ്കാരം അസം സ്വദേശിയായ ബർമൻ നേടിയത്.
വംശനാശഭീഷണി നേരിടുന്ന 'ഗ്രേറ്റർ അഡ്ജ്യൂട്ടന്‍റ് സ്റ്റോർക്ക്' എന്ന കൊക്കിന്‍റെ സംരക്ഷണത്തിന് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ 'ഹാര്‍ഗില ആര്‍മി'ക്ക് നേതൃത്വം നൽകുന്നത് ബർമനാണ്. ഇന്ന് സംഘടനയില്‍ പതിനായിരത്തോളം അംഗങ്ങളുണ്ട്. കുറച്ചുപേർ പ്രാദേശിക സ്ത്രീകള്‍ക്ക് ഉപജീവന മാർഗങ്ങള്‍ കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധിക്കുന്നത്.
അസമീസ് ഭാഷയിൽ 'ഹര്‍ഗില' (അസ്ഥി വിഴുങ്ങുന്നവര്‍) എന്ന പേരില്‍ അറിയപ്പെടുന്ന ഈ പക്ഷികളുടെ കൂടൊരുക്കൽ പ്രദേശം നശിപ്പിക്കുന്നതിനെതിരെ ഭൂവുടമകളെ സമീപിച്ചും തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടു നിരത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിർമിക്കുന്നവര്‍ക്കെതിരെ കോടതി കയറിയും അവയുടെ സംരക്ഷണത്തിന് ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.