ഡോ. വിവേക് മൂർത്തി ഡബ്ല്യു.എച്ച്.ഒ എക്സിക്യൂട്ടിവ് ബോർഡിലെ യു.എസ് പ്രതിനിധിയാകും
text_fieldsവാഷിങ്ടൺ: ഇന്ത്യൻ വംശജനായ ഡോ. വിവേക് മൂർത്തിയെ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടിവ് ബോർഡിലേക്കുള്ള യു.എസ് പ്രതിനിധിയായി പ്രസിഡന്‍റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു. 45കാരനായ മൂർത്തി നിലവിൽ യു.എസിൽ സർജൻ ജനറലാണ്. 2021 മാർച്ചിലാണ് മൂർത്തി യു.എസിലെ 21ാമത്തെ സർജൻ ജനറലായി നിയമിതനായത്. ബറാക് ഒബാമ പ്രസിഡന്‍റായിരിക്കുമ്പോഴും ഡോ. മൂർത്തി സർജൻ ജനറൽ പദവിയിലെത്തിയിട്ടുണ്ട്.
21ാമത് സർജൻ ജനറലായിരിക്കെ യുവജനങ്ങളിലെ മാനസികാരോഗ്യ പ്രതിസന്ധി, ആരോഗ്യമേഖലയുമായി വൻതോതിലുള്ള തെറ്റായ പ്രചാരണങ്ങൾ, സാമൂഹികമായ ഒറ്റെപ്പടൽ തുടങ്ങിയ നിരവധി പൊതുജനാരോഗ്യ വിഷയങ്ങൾ സർക്കാറിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ഡോ. മൂർത്തി പ്രധാന പങ്കുവഹിച്ചിരുന്നതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പ്രശസ്ത ഫിസിഷ്യനും ഗവേഷക ശാസ്ത്രജ്ഞനും സംരംഭകനും എഴുത്തുകാരനുമായ മൂർത്തി വാഷിങ്ടണിലാണ് താമസം. ഭാര്യ: ഡോ. ആലിസ് ചെൻ. രണ്ടു കുട്ടികളുണ്ട്. ഇദ്ദേഹത്തിന്‍റെ പിതാവ് ന്യൂഫൗണ്ട് ലാൻഡിലെ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫിസർ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.