റഷ്യയിലെ കസാനിൽ ഡ്രോൺ ആക്രമണം; ലക്ഷ്യം വെച്ചത് ഉയരം കൂടിയ കെട്ടിടങ്ങളെ
text_fieldsമോസ്‌കോ : റഷ്യയിലെ കസാനിൽ ഉയരംകൂടിയ കെട്ടിടങ്ങളെ ലക്ഷ്യമാക്കി ഡ്രോണാക്രമണം. എട്ടോളം ഡ്രോണുകളാണ് ആക്രമണം നടത്തിയത്. നിരവധി ബഹുനില കെട്ടിടങ്ങൾക്കുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്.
കെട്ടിടങ്ങളിൽനിന്ന് തീയും പുകയും ഉയരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. യുക്രെയ്നാണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെന്നാണ് റഷ്യയുടെ ആരോപണം. ഒരു ഡ്രോൺ റഷ്യൻ വ്യോമപ്രതിരോധ സേന വെടിവച്ചിട്ടതായി വാർത്താ ഏജൻസിയായ സ്ഫുട്നിക് റിപ്പോർട്ട് ചെയ്തു.
Russia witness 9/11 style attack!
— Megh Updates 🚨™ (@MeghUpdates) December 21, 2024
Drones/UAV's attack high-rise buildings in Kazan, residents evacuated, Alert Sounded pic.twitter.com/PMHthxQBxh
അതേസമയം കെട്ടിടങ്ങളിൽനിന്ന് ആളുകളെ കസാൻ അധികൃതർ സുരക്ഷിത ഇടങ്ങളിലേയ്ക്ക് മാറ്റിപാർപ്പിച്ചു. കസാൻ വിമാനത്താവളങ്ങളും താൽക്കാലികമായി അടച്ചു. മോസ്കോയിൽ നിന്ന് 800 കിലോമീറ്റർ അകലെയുള്ള പ്രദേശമാണ് കസാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.