താലിബാന് തലവേദനയായി ലഹരി ഭീകരർ
text_fieldsഹെറോയിൻ, മെതാംഫെറ്റാമൈൻ തുടങ്ങിയ ലഹരി വസ്തുക്കളുടെ മുൻനിര നിർമ്മാതാക്കളാണ് അഫ്ഗാനിസ്ഥാൻ. ഇപ്പോൾ താലിബാന്‍ സർക്കാരിന് വരെ വെല്ലുവിളി ഉയർത്തികൊണ്ട് അഫ്ഗാന്‍ യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ആസക്തി കൂടി വരികയാണ്.
പുനരധിവാസ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനായി താലിബാന്‍ പിടിച്ചുവെച്ചിരിക്കുന്ന യുവാക്കൾ. തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ജീവിത പ്രശ്നങ്ങളിൽ നിന്ന് മോചനമായാണ് അഫ്ഗാൻ യുവാക്കൾ മയക്കുമരുന്നിനെ കാണുന്നത്
കാബൂളിലെ അവിസെന്ന മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന അഫ്ഗാന്‍ യുവാവ്
ലഹരി ഉപയോഗം മൂലം ശൈത്യകാലത്ത് സ്ഥിരമായി നടക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ മയക്കുമരുന്നിന് അടിമകളായ അഫ്ഗാന്‍യുവാക്കളെ മർദിച്ച്കൊണ്ട് ബലമായി പുനരധിവാസ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്ന താലിബാൻ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
മയക്കുമരുന്ന് അടിമകൾ ഒത്തുചേരുന്ന കാബൂളിലെ പാലത്തിനടിയിൽ കിടക്കുന്ന അഫ്ഗാൻ യുവാവിന്‍റെ മൃതദേഹം
മയക്കുമരുന്ന് ഉപയോഗിക്കാന്‍ കാബൂളിൽ ഒത്തുചേർന്ന യുവാക്കൾ
ഏകദേശം 1,000 രോഗികളെ ഉൾക്കൊള്ളാന്‍ കഴിയുന്ന കാബൂളിലെ പുനരധിവാസ കേന്ദ്രത്തിൽ ഇതിനകം തന്നെ 3,500 മയക്കുമരുന്ന് അടിമകളെയാണ് താലിബാൻ പുനരധിവസിപ്പിച്ചിട്ടുള്ളത്. 350 ജീവനക്കാർ മാത്രമുള്ള ഈ ചികിത്സാകേന്ദ്രങ്ങളിൽ ഇത്രയധികം രോഗികളെ ഉൾക്കൊള്ളിക്കുന്നത് ചികിത്സാനടപടികളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
മയക്കുമരുന്ന് അടിമകൾ തിങ്ങിനിറഞ്ഞ പുനരധിവാസ വാർഡ്
സ്വകാര്യ ഉടമസ്ഥതതയിലുള്ള ചാരിറ്റി സംഘടനകളുടെ നേതൃത്വത്തിൽ കുറച്ച് പുനരധിവാസ കേന്ദ്രങ്ങൾ നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ ഈ പ്രതിസന്ധിക്ക് തക്കതായ പരിഹാരം കണ്ടെത്താനായിട്ടില്ല. അഫ്ഗാനിൽ നിന്ന് മാക്സിം ഷിപെൻകോവ് പകർത്തിയ ചിത്രങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.