പാവം പാവം രാജകുമാരൻ; സാധാരണക്കാരനെ പോലെ ലണ്ടനിൽ 'ഫസ്സ' രാജകുമാരൻ
text_fieldsദുബൈ രാജകുമാരൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം ഏറെ പ്രിയങ്കരനാണ്. സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള രാജകുമാരന്‍റെ പോസ്റ്റുകൾക്ക് ആരാധകരും ഏറെയാണ്. 'ഫസ്സ' എന്ന പേരിലുള്ള ഷെയ്ഖ് ഹംദാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മാത്രം ഏകദേശം 14.5 മില്യൺ ഫോളോവേഴ്സാണുള്ളത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന രാജകുമാരൻ അവധിക്കാലം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കും കുടുംബത്തിനൊപ്പം ലണ്ടനിൽ എത്തിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ലണ്ടനില്‍ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ സുഹൃത്ത് ബദറിനൊപ്പം പകർത്തിയ ചിത്രങ്ങൾ കണ്ട ആരാധകർ അമ്പരന്നു. തിരക്കേറിയ കമ്പാർട്ട്മെന്റിൽ സാധാരണക്കാരനെ പോലെ നിൽക്കുകയാണ് രാജകുമാരൻ. ചുറ്റുമുള്ള ആളുകളാരും അദ്ദേഹത്തെ തിരിച്ചറിയുന്നില്ല. 'ഒരുപാട് ദൂരം പോകാനുണ്ട്, ബദറിന് ഇപ്പോഴേ ബോറടിച്ച് തുടങ്ങി' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി പേർ പ്രതികരണവുമായി എത്തി.
'പാവങ്ങൾ, അവർക്കറിയില്ല ആരോടൊപ്പമാണ് യാത്ര ചെയ്യുന്നത്' എന്നായിരുന്നു ഒരാളുടെ കമന്‍റ്. 'ഞങ്ങളും ആ ട്രെയിനിൽ ഉണ്ടായിരുന്നെങ്കിൽ' എന്ന ആഗ്രഹം പങ്കുവെച്ചവരും കുറവല്ല. ഇങ്ങനെ നിരവധി രസകരമായ കമന്റുകളും ലൈക്കുകളുമാണ് ചിത്രത്തിൽ നിറയുന്നത്. നേരത്തെ പിതാവും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമീനും തന്റെ ഇരട്ടക്കുട്ടികൾക്കുമൊപ്പമുള്ള ഷെയ്ഖ് ഹംദാന്റെ ഫോട്ടോയും വൈറലായിരുന്നു. ദുബൈ രാജകുടുംബത്തിലെ മൂന്ന് തലമുറകളെ ഒറ്റ ഫ്രെയ്മിൽ കണ്ടതിനാല്‍ തന്നെ ചിത്രത്തെ വളരെ വേഗം ആളുകൾ ഏറ്റെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.