ഈ പശുക്കുഞ്ഞിന് ഉയരം ആകെ 51 സെന്‍റീമീറ്റർ; ഇത്തിരിക്കുഞ്ഞൻ 'റാണി'യാണ് നാട്ടിൽ താരം
text_fieldsധാക്ക: പ്രസവിച്ച് പുറത്തുവരുേമ്പാൾ ഏതു ജീവിയും ചെറുതാകാമെങ്കിലും വളരെ പെട്ടെന്ന് അവ സാധാരണ വലിപ്പം പ്രാപിക്കാറുണ്ട്. എന്നാൽ, ഒരു ഇത്തിരിക്കുഞ്ഞൻ പശുവിനെ കണ്ട് കൊതിതീരാതെ ചുറ്റും കൂടി നിൽക്കുകയാണ് ഈ നാട്. കേരളത്തിലോ പുറത്ത് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലോ അല്ല സംഭവം. അയൽ രാജ്യമായ ബംഗ്ലദേശിലാണ്. വടക്കുകിഴക്കൻ ജില്ലയായ നാവോഗോണിൽ പശുവിനെ വളർത്തുന്ന ഹൗലദാറിന്‍റെ ഫാമിൽ അടുത്തിടെ പിറന്ന പശുവിന് 51 സെന്‍റീമീറ്ററാണ് ഉയരം. ഇത്തിരിക്കുഞ്ഞൻ പശുവിനെ കുറിച്ച വാർത്ത കരകടന്നതോടെ ഇപ്പോൾ ഈ ഫാമിലേക്ക് ഒഴുക്കാണ്. തൊട്ടുരുമ്മിയും കൂടെനിന്ന് ഫോേട്ടായെടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചും ആളുകളെ കൊണ്ട് ഹൗലദാർ ശരിക്കും കുടുങ്ങി.
ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ പശുവെന്ന റെക്കോഡ് നിലവിൽ ഇന്ത്യയിൽനിന്നുള്ള 'മാണിക്യ'ത്തിനാണ്- 61.1 സെന്‍റീമീറ്റർ. അതിനെക്കാൾ 10 െസന്‍റീമീറ്റർ കുറവുണ്ട് 'റാണി'ക്ക്. വരുംദിവസങ്ങളിൽ ഗിന്നസ് റെക്കോഡ് സംഘം റാണിയെ സന്ദർശിക്കുന്നതോടെ ഇനി റെക്കോഡ് പുസ്തകത്തിലും പേരു മാറുമെന്ന് ഹൗലദാർ കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.