അഫ്ഗാനിസ്ഥാനിൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ഭൂചലനം
text_fieldsകാബൂൾ: അഫ്ഗാനിസ്ഥാനിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്ത് നാഷണൽ സെന്റർ ഫോർ സീസ്മോളജി.180 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. വ്യാഴാഴ്ച ഇന്ത്യൻ സമയം 1:58 നാണ് ഭൂചലനമുണ്ടായതെന്ന് എൻ.സി.എസ് എക്സിൽ പങ്കുവച്ച റിപ്പോർട്ടിൽ പറയുന്നു. രാവിലെയും 4.6 രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായിരുന്നു.
യു.എൻ.ഒ.സി.എച്ച്.എയുടെ റിപ്പോർട്ട് പ്രകാരം വെള്ളപ്പൊക്കം, ഭൂചലനം എന്നിവയുൾപ്പടെ പ്രകൃതി ദുരന്തങ്ങൾക്ക് ഏറെ സാധ്യതയുള്ള ഭൂപ്രകൃതിയാണ് അഫ്ഗാന്റേത്. അടിക്കടിയുണ്ടായ ഈ പ്രകൃതി ദുരന്തങ്ങൾ അഫ്ഗാൻ ജനതയെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
റെഡ്ക്രോസ് റിപ്പോർട്ട് പ്രകാരം എല്ലാവർഷവും അഫ്ഗാനിലെ ഹിന്ദുക്കുഷ് മലനിരകളിൽ ഭൂചലനമുണ്ടാകാറുണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങൾക്കിടെ 2000 പേരാണ് ഭൂചലനങ്ങളിൽ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.