ഭൂകമ്പം: പാകിസ്താനിലെ ബലൂചിസ്താനിൽ 80 വീടുകൾ തകർന്നു
text_fieldsന്യൂഡൽഹി: പാകിസ്താനിലെ ബലൂചിസ്താനിലുണ്ടായ ഭൂകമ്പത്തിൽ 80 വീടുകൾ തകർന്നു. കുസ്ദാർ ജില്ലയിലാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായതെന്ന് അധികൃതർ അറിയിച്ചു.
ഔർനാജിക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 200ഓളം കുടുംബങ്ങൾക്ക് വീട് നഷ്ടമായെന്നാണ് കണക്കാക്കുന്നത്. ഏകദേശം അരമിനിറ്റ് മാത്രമാണ് ഭൂകമ്പം നീണ്ടു നിന്നത്. ആളുകൾ ഉടൻ തന്നെ വീടുകളിൽ നിന്നും പുറത്തേക്ക് പോയതിനാൽ വലിയ ദുരന്തം ഒഴിവായി. പിന്നീട് തുടർ ചലനങ്ങളുണ്ടായതായും റിപ്പോർണ്ട്.
ഔർനാജിയുടെ സമീപത്ത് ഭൂകമ്പം വലിയ നാശ നഷ്ടങ്ങളുണ്ടായി. 80 വീടുകൾ പൂർണമായും 260 വീടുകൾ ഭാഗികമായും തകർന്നുവെന്ന് കുസ്ദാർ ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. മണ്ണുകൊണ്ട് നിർമ്മിച്ച വീടുകളാണ് തകർന്നവയിൽ ഭൂരിപക്ഷവുമെന്നും അദ്ദേഹം അറിയിച്ചു. ഭൂകമ്പത്തിൽ ആളപായമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.