തുർക്കിയ ഭൂകമ്പം: 184 കരാറുകാരും കെട്ടിട ഉടമകളും അറസ്റ്റിൽ
text_fieldsഅങ്കാറ: തുർക്കിയ ഭൂകമ്പവുമായി ബന്ധപ്പെട്ട് 184 കരാറുകാരെയും കെട്ടിട ഉടമകളെയും അറസ്റ്റ് ചെയ്തു. സുരക്ഷ ചട്ടങ്ങൾ പാലിക്കാതെയുള്ള നിർമാണങ്ങളുടെ പേരിലാണ് അറസ്റ്റ്. 600ലേറെ വ്യക്തികളുടെ പേരിൽ അന്വേഷണം നടക്കുന്നുണ്ട്.
കെട്ടിട നിർമാണത്തിലെ അപാകതകളും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പുതിയ കെട്ടിടങ്ങൾ സുരഷിതമല്ലെന്ന് നേരത്തെ വിദഗ്‍ധ മുന്നറിയിപ്പുണ്ടായിരുന്നു. 520,000 അപാർട്മെന്റുകളടങ്ങിയ 160,000 കെട്ടിടങ്ങളാണ് തുർക്കിയയിൽ ഫെബ്രുവരി ആറിന് നടന്ന ഭൂകമ്പത്തിൽ തകർന്നത്. കിടപ്പാടം നഷ്ടമായ 15 ലക്ഷം പേർക്കായി കഴിഞ്ഞ ദിവസം മുതൽ വീടുനിർമാണം ആരംഭിച്ചിട്ടുണ്ട്.
ഒരു വർഷത്തിനകം, ഭൂകമ്പത്തിൽ വീട് നഷ്ടമായ എല്ലാവർക്കും കിടപ്പാടം ഉറപ്പാക്കുമെന്നാണ് പ്രഖ്യാപനം. ആദ്യഘട്ടത്തിൽ 1500 കോടി ഡോളർ ചെലവിട്ട് രണ്ടുലക്ഷം അപ്പാർട്മെന്റുകളും 70,000 ഗ്രാമീണ വീടുകളും പണിയാനാണ് തുർക്കിയ സർക്കാറിന്റെ പദ്ധതി. ഇതിനായുള്ള ടെൻഡറുകളും കോൺട്രാക്ടുകളും ഒപ്പുവെച്ചു. പുതിയ കെട്ടിടങ്ങളിൽ സുരക്ഷക്ക് പ്രത്യേക ശ്രദ്ധയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.