ചൈനയിലെ മണ്ണിടിച്ചിൽ; മരണം 31
text_fieldsബെയ്ജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 31 ആയി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. 47 പേരാണ് മണ്ണിനടിയിൽ കടുങ്ങിയത്. പർവതമേഖലയായ ഷഓടങ് സിറ്റിയിലെ ലിയാങ്ഷുയി ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്.
കുത്തനെയുള്ള മലഞ്ചെരിവുകളുടെ മുകൾഭാഗം തകർന്ന് വീണതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ. 213 താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സൈനികർ ഉൾപ്പെടെ 1000ലധികം പേരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. രക്ഷാപ്രവർത്തണം ഊർജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് നിർദേശം നൽകി. ഏഴ് ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ചു.
ചൈനയിൽ ഭൂകമ്പം; 47 വീടുകൾ തകർന്നു
ബെയ്ജിങ്: ചൈനയിലുണ്ടായ ഭൂകമ്പത്തിൽ 47 വീടുകൾ തകർന്നു. ആറുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയാണ് ചൈനയുടെ പടിഞ്ഞാറൻ പ്രദേശമായ സിൻജ്യങ്ങിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അക്സു മേഖലയിലെ ഉച്ചുർപാനിൽ പുലർച്ച രണ്ടിനുശേഷമാണ് ഭൂചലനം ഉണ്ടായതെന്ന് ചൈന ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നാലുപേർ കുട്ടികളാണ്. 47 വീടുകൾ പൂർണമായി തകർന്നു. 78 വീടുകൾക്ക് കേടുപാടുണ്ടായി. കൃഷിയുമായി ബന്ധപ്പെട്ട ചില കെട്ടിടങ്ങൾക്കും തകർച്ചയുണ്ടായതായി സിൻജ്യങ് ഉയ്ഗൂർ പ്രാദേശിക സർക്കാർ അറിയിച്ചു. തകരാറിലായ വൈദ്യുതിബന്ധവും ട്രെയിൻ സർവിസും രാവിലെ പുനഃസ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.