സീനായിയിൽ ഈജിപ്ത് തകർത്തത് 12,300 കെട്ടിടങ്ങൾ; യുദ്ധക്കുറ്റമെന്ന് മനുഷ്യാവകാശ സംഘടന
text_fieldsകെയ്റോ: ഈജിപ്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രഥമ പ്രസിഡന്‍റ് മുഹമ്മദ് മുർസിയെ സൈന്യം അധികാര ഭ്രഷ്ടനാക്കിയ ശേഷം എട്ടു വർഷത്തിനിടെ ബ്രദർഹുഡ് വേട്ടയുടെ പേരിൽ സീനായ് പ്രവിശ്യയിൽ മാത്രം തകർത്തത് 12,300 കെട്ടിടങ്ങൾ. സർക്കാർ വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്താനെന്ന പേരിൽ നടത്തിയ ഈ അതിക്രമങ്ങൾ യുദ്ധക്കുറ്റത്തിന് സമാനമാണെന്ന് യു.എസ് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് വാച്ച് കുറ്റപ്പെടുത്തി.
15,000 ഏക്കർ കൃഷി ഭൂമിയും ഇതോടൊപ്പം സൈന്യം നശിപ്പിച്ചിട്ടുണ്ട്. ഇവയിലേറെയും 2016നുശേഷമാണെന്നും റിപ്പോർട്ട് പറയുന്നു. കെട്ടിടങ്ങൾ വ്യാപകമായി നശിപ്പിക്കലും നിർബന്ധിത കുടിയൊഴിപ്പിക്കലും യുദ്ധക്കുറ്റത്തിന് സമാനമായ അപരാധമാണ്.
സീനായ് അൽ അരീഷ് വിമാനത്താവളത്തിനു സമീപത്തെ പ്രത്യേക മേഖലയിലാണ് വ്യാപകമായി നശിപ്പിച്ചത്.
ഈജിപ്തിൽ െഎ.എസ് നിയന്ത്രണമാരോപിച്ചും സൈന്യം സീനായ് മേഖലയിൽ വ്യാപക അതിക്രമം നടത്തിയിരുന്നു. ഇവിടെ മാത്രം 970 പേരാണ് സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.