ആ ഈജിപ്ഷ്യൻ മമ്മിയെ പരിശോധിച്ചവർ ഞെട്ടി; അത് ഒരു പുരോഹിതനായിരുന്നില്ല, ഗർഭിണിയായിരുന്നു
text_fieldsവാഴ്സ: പുരുഷനായ ഒരു പുരോഹിതനെന്ന നിഗമനത്തിൽ പോളണ്ടുകാരായ വിദഗ്ധ പരിശോധക സംഘം ഗവേഷണം നടത്തിവരികയായിരുന്ന ഈജിപ്ഷ്യൻ മമ്മി പുരുഷനേ അല്ലെന്നും ഗർഭിണിയായ സ്ത്രീയാണെന്നും തിരിച്ചറിഞ്ഞു. എക്സ്റേകളും കമ്പ്യൂട്ടർ പരിശോധനകളും വഴിയാണ് തിരിച്ചറിഞ്ഞത്. ചരിത്രത്തിലാദ്യമായാണ് ഒരു ഗർഭിണിയുടെ മമ്മി തിരിച്ചറിയുന്നത്.
ഏകദേശം രണ്ടു നൂറ്റാണ്ട് മുമ്പ് 1826ലാണ് മമ്മി ഈജിപ്തിലെത്തുന്നത്. പുരുഷനായ ഒരു പുരോഹിതനെന്നായിരുന്നു ഇതിനു മുകളിലെ എഴുത്ത്. വിദഗ്ധ പരിശോധന വൈകിയതോടെയാണ് വസ്തുത അറിയാനും കാത്തിരിക്കേണ്ടിവന്നത്. പുരുഷ ലൈംഗികാവയവത്തിനു പകരം സ്തനവും നീണ്ട മുടിയും കണ്ടെത്തിയ സംഘം പിന്നീട് ഗർഭിണിയായിരുന്നുവെന്നും തിരിച്ചറിഞ്ഞു. കുഞ്ഞിെൻറതെന്ന് കരുതുന്ന കുഞ്ഞിക്കാലും കൈയും കണ്ടെത്തിയതായും നരവംശ ശാസ്ത്രജ്ഞനായ മാർസെന ഒസാറെക സിൽകെ പറഞ്ഞു.
20നും 30നും ഇടയിൽ പ്രായമുള്ള സ്ത്രീയാണെന്നാണ് കരുതുന്നത്. കുഞ്ഞിെൻറ തലയോട്ടി പരിശോധിച്ചതിൽ അതിന് 26-28 ആഴ്ച പ്രായമുള്ളതായും കരുതുന്നു.
ആർകിയോളജിക്കൽ സയൻസ് ജേണലിലാണ് പരിശോധന ഫലം പ്രസിദ്ധീകരിച്ചത്.
എംബാമിങ് ഏറെ മികവുറ്റതായിരുന്നുവെന്നും ബി.സി ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചവരാകാം യുവതിയെന്നും വിദഗ്ധ സംഘം അറിയിച്ചു. മമ്മി ഇപ്പോഴും പൂർണമായി തുറന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.