മാക്രോണിെൻറ പരാമർശം വംശീയവും വിദ്വേഷം പടർത്തുന്നതുമെന്ന് ഇൗജിപ്തിലെ മുസ്ലിം പണ്ഡിതർ
text_fieldsകൈറോ: ലോകത്താകെ ഇസ്ലാം പ്രതിസന്ധി നേരിടുകയാണെന്ന ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ പ്രസ്താവനക്ക് മറുപടിയുമായി ഇൗജിപ്തിലെ പ്രശസ്ത ഇസ്ലാമിക് സർവകലാശാലയായ അൽ അസ്ഹറിലെ പണ്ഡിതന്മാർ. ഇസ്ലാമിക വിഘടനവാദവുമായി ബന്ധപ്പെട്ട് മാക്രോൺ നടത്തിയ പരാമർശത്തെ 'വംശീയവും വിദ്വേഷ ഭാഷണവും' എന്നാണ് അവർ വിശേഷിപ്പിച്ചത്.
ഇസ്ലാമിക മൗലികവാദത്തെ പ്രതിരോധിച്ച് ഫ്രാൻസിെൻറ മതേതര പ്രതിച്ഛായ സംരക്ഷിക്കുമെന്നായിരുന്നു മാക്രോൺ പറഞ്ഞത്. ഫ്രാൻസിൽ മാത്രമല്ല, ലോകത്താകെയും ഇസ്ലാം പ്രതിസന്ധിയിലാണെന്നും മാക്രോൺ പാരിസിന് സമീപം നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞിരുന്നു.
'ഇസ്ലാമിനെതിരെ അദ്ദേഹം തെറ്റായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മതത്തിെൻറ യഥാർഥ സത്തയുമായി അതിന് യാതൊരു ബന്ധവുമില്ല' - അൽ അസ്ഹർ ഇസ്ലാമിക് റിസേർച്ച് അക്കാദമി പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം വംശീയ പ്രസ്താവനകൾ ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുമെന്നും ക്രിയാത്മകമായ ചർച്ചകൾക്കുള്ള സാധ്യതകളെ തകർക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഫ്രാൻസിലെ മുസ്ലിംകൾക്കിടയിൽ സ്വന്തം നിയമങ്ങൾ ഉൾക്കൊള്ളുന്ന ഒരു 'എതിർ സമൂഹം' സൃഷ്ടിക്കപ്പെടുന്നതായും മാക്രോൺ ആരോപിച്ചിരുന്നു. എന്നാൽ, വിഘടനവാദവും മറ്റ് അടിസ്ഥാന രഹിതമായ ആരോപണങ്ങളും ഉന്നയിക്കുേമ്പാൾ അവ ആ മതങ്ങൾ യഥാർഥത്തിൽ ലക്ഷ്യംവെക്കുന്ന കാര്യങ്ങൾക്ക് വിരുദ്ധമായി ഭവിക്കുകയാണ്. മത ഗ്രന്ഥങ്ങൾ തെറ്റായ ലക്ഷ്യങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യുകയോ ഉപയോഗിക്കുയോ ചെയ്യുന്നതിനെയും പണ്ഡിതന്മാർ അപലപിച്ചു.
പ്രസിഡൻറ് തെരഞ്ഞെടുപ്പിന് 18 മാസം മുമ്പാണ് മാക്രോണിെൻറ പ്രസംഗം. ഫ്രാൻസിലെ സുരക്ഷയെ കുറിച്ച് പൊതുജനങ്ങളുടെ ആശങ്ക വർധിക്കുന്ന പശ്ചാത്തലത്തിൽ വലതുപക്ഷത്ത് നിന്നും വെല്ലുവിളിയുയരാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.