തുരങ്കങ്ങൾ ഇസ്രായേൽ നിർമിച്ചതെന്ന വെളിപ്പെടുത്തലുമായി മുൻ പ്രധാനമന്ത്രി യഹുദ് ബറാക്
text_fieldsതെൽഅവീവ്: ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫക്ക് ചുവട്ടിൽ ഹമാസിന്റെ തുരങ്കം കണ്ടെത്തിയെന്ന ഇസ്രായേൽ സൈന്യത്തിന്റെ വാദത്തിൽ പുതിയ വിശദീകരണവുമായി മുൻ പ്രധാനമന്ത്രി യഹുദ് ബറാക്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇസ്രായേൽ തന്നെ നിർമിച്ച തുരങ്കങ്ങളാണ് ഹമാസ് നിലവിൽ ഉപയോഗിക്കുന്നതെന്ന് യു.എസ് ചാനലായ സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ ബറാക് പറഞ്ഞു.
‘‘വർഷങ്ങളായി അറിയാവുന്നതാണ് അൽ ശിഫക്കു താഴെ ഇസ്രായേലി നിർമാതാക്കൾ ഒരുക്കിയ തുരങ്കങ്ങൾ ഹമാസ് തങ്ങളുടെ കേന്ദ്രമായി ഉപയോഗിച്ചുവരുന്നുവെന്ന്. ഒരു ജങ്ഷനെന്ന നിലക്ക് നിരവധി തുരങ്കങ്ങൾ ഇതിന്റെ ഭാഗമാണ്’’- അദ്ദേഹം പറഞ്ഞു.
1967ൽ ഈജിപ്തിന്റെ നിയന്ത്രണത്തിൽനിന്നാണ് ഗസ്സ ഇസ്രായേൽ പിടിച്ചടക്കുന്നത്. പിന്നീട് 2005 വരെ തങ്ങളുടെ പൂർണ നിയന്ത്രണത്തിലായിരുന്നു പ്രവിശ്യ. അവിടെയുണ്ടായിരുന്ന കുടിയേറ്റക്കാരെയും സൈനികരെയും പിൻവലിച്ച ശേഷം ഗസ്സ ഹമാസ് നിയന്ത്രണത്തിലായി.
‘‘നാലോ അഞ്ചോ പതിറ്റാണ്ടുകൾ മുമ്പാണ് ഞങ്ങൾ സഹായിച്ച് ഈ ബങ്കറുകൾ നിർമിക്കുന്നത്. ആശുപത്രി പ്രവർത്തനത്തിന് കൂടുതൽ ഇടം നൽകലായിരുന്നു ലക്ഷ്യം’’-ബറാക് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.