എട്ടുമാസങ്ങൾക്കുശേഷം ഈഫൽ ടവർ സന്ദർശകർക്കായി തുറന്നു
text_fieldsപാരിസ്: കോവിഡ് മഹമാരിയെ തുടര്‍ന്ന് കഴിഞ്ഞ എട്ട് മാസമായി അടച്ചിട്ട ഈഫല്‍ ടവര്‍ സന്ദർശകർക്കായി തുറന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും കാലം ഈഫല്‍ ഗോപുരം അടച്ചിടുന്നത്. നീണ്ട ഇടവേളക്ക് ശേഷം ടവര്‍ തുറക്കുന്നതുകാണാന്‍ നിരവധി പേരാണ് വെള്ളിയാഴ്ച ഗോപുരത്തിന് മുന്നിലെ ക്യൂവിൽ കാത്തുനിന്നത്.
ടവറിന് ചുവട്ടിലുള്ള കൌണ്ട്ഡൌണ്‍ ക്ലോക്കില്‍ സീറോ തെളിഞ്ഞപ്പോള്‍ സന്ദര്‍ശകര്‍ ആഹ്ലാദാരവം മുഴക്കി. ബാന്‍ഡ് മേളം മുഴക്കി ആരവങ്ങളോടെ സന്ദർശകർ ലോകാത്ഭുതം കാണാന്‍ സാമൂഹ്യ അകലം പാലിച്ച് ഗോപുരത്തിലേക്ക് കടന്നു.
ഇവിടെ വരാനുള്ള ഭാഗ്യം ഉണ്ടായതിൽ ക്രൊയേഷ്യയിൽ നിന്നുള്ള 18 കാരനായ പാട്രിക് പെറുത്ക അതീവ സന്തുഷ്ടി പ്രകടിപ്പിച്ചു. ഗേറ്റുകൾ തുറക്കുന്നതിനായി മൂന്ന് മണിക്കൂറുകളോളമാണ് പാട്രിക് കാത്തുനിന്നത്. ടവര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ജൂലൈ 21 മുതല്‍ ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.