ഖാർകിവിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു; 21 പേർക്ക് പരിക്ക്
text_fieldsകിയവ്: യുക്രെയ്നിലെ ഖാർകിവിൽ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച നടന്ന റഷ്യൻ ഷെല്ലാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖാർകിവിൽ നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഇതിന് പുറമെ റഷ്യൻ അതിർത്തിയോട് ചേർന്നുള്ള നഗരങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.
ഷെല്ലാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടെന്ന് ഖാർകിവ് റീജണൽ ഗവർണർ ഒലെഗ് സിനെഗുബോവ് തന്‍റെ ടെലിഗ്രാം സന്ദേശത്തിൽ അറിയിച്ചു. നാല് ജനവാസ മേഘലകൾ കേന്ദ്രീകരിച്ച് നടന്ന ആക്രമത്തിൽ 21 പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
"ഖാർകിവിൽ റഷ്യൻ സേനയുടെ ഷെല്ലാക്രമണത്തിന്റെ തീവ്രത വർധിച്ചു. പ്രദേശവാസികൾ സുരക്ഷിതരായിരിക്കണം. ആരും തന്നെ പുറത്തിറങ്ങരുത്"- സിനഗുബോവ് പറഞ്ഞു.
ഫെബ്രുവരിയിൽ റഷ്യൻ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് 1.5 ദശലക്ഷം ആളുകളായിരുന്നു ഖാർകിവിൽ ഉണ്ടായിരുന്നത്. തുടക്കം മുതൽ പ്രദേശത്ത് റഷ്യ ആക്രമണം ശക്തമാക്കിയെങ്കിലും ഖാർകിവിന്‍റെ നിയന്ത്രണം യുക്രെയ്ന്‍റെ നിയന്ത്രണത്തിൽ തന്നെ തുടർന്നു.
ഒരു ഇടവേളക്ക് ശേഷം റഷ്യൻ സേന ആക്രമണം വീണ്ടും ശക്തമാക്കിയപ്പോൾ ഖാർകിവ് അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാകുമെന്ന് ഭയപ്പെടുന്നതായി യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.