ബൈറൂത്തിലെ ആ 100 ബാലികമാർ ഇൗ മുത്തശ്ശിയുടെ 'കൊച്ചുമക്കളാണ്'
text_fieldsആഗസ്റ്റ് നാല്... ലോകത്തിെൻറ കണ്ണീർക്കണമായി ബൈറൂത്ത് മാറിയ ദിനം. അന്നുണ്ടായ ഇരട്ട സ്േഫാടനത്തിൽ നൂറുകണക്കിനുപേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവർ ആയിരങ്ങളും. ബൈറൂത്തിലെ കുരുന്നുകളുടെ മുഖത്തുനിന്ന് അന്ന് മാഞ്ഞ പുഞ്ചിരി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഈ മുത്തശ്ശി.
സ്ഫോടനത്തിൽ കളിപ്പാട്ടങ്ങൾ നഷ്ടപ്പെട്ട പെൺകുട്ടികൾക്കായി പാവകൾ നിർമിക്കുകയാണ് യൊലാണ്ടെ ലെബാക്കി എന്ന ഈ മുത്തശ്ശി. കലാകാരിയായ ഇവർ 100 പെൺകുട്ടികൾക്കുവേണ്ടിയാണ് പാവകൾ നിർമിക്കുന്നത്. ഓരോന്നിലും അത് സ്വീകരിക്കുന്ന കുട്ടികളുടെ പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ കളിപ്പാട്ടങ്ങൾ നഷ്ടപ്പെട്ട കുരുന്നുകളുടെ സങ്കടം വാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ടപ്പോളാണ് ഇവർ ഈ ഉദ്യമത്തിന് തുടക്കം കുറിച്ചത്.
അക്രം നെഹ്മെ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ലോകം യൊലാണ്ടെ ലെബാക്കിയുടെ ഈ സ്നേഹദൗത്യത്തെ കുറിച്ചറിയുന്നത്. ഇവരുടെ നന്മക്ക് കൈയടി നൽകുകയാണ് സമൂഹ മാധ്യമങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.