ഫ്രാൻസിൽ തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്? ഫലം ഇന്നറിയാം
text_fieldsപാരിസ്: ഫ്രാൻസിൽ നിർണായകമായ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. കേരളത്തിലെ മാഹി ഉൾപ്പെടെ പഴയ ഫ്രഞ്ച് കോളനികളിലും വിദേശത്തുമുള്ള ഫ്രഞ്ച് പൗരന്മാരും രണ്ടാം ഘട്ട വോട്ടെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചു.
ഞായറാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ മുന്നിലെത്തിയ മരീൻ ലെ പെൻ നേതൃത്വം നൽകുന്ന തീവ്ര വലതുപക്ഷ നാഷനൽ റാലി (ആർ.എൻ) സഖ്യത്തിന്റെ ലീഡ് കുറയുന്നുവെന്നാണ് അവസാന അഭിപ്രായ സർവേകൾ പറയുന്നത്.
പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ മധ്യപക്ഷവും ഇടതുപക്ഷ പാർട്ടികളും ധാരണയുണ്ടാക്കി ആർ.എൻ സഖ്യം അധികാരത്തിലെത്തുന്നത് തടയാൻ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ 577 അംഗ പാർലമെന്റിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നാണ് അഭിപ്രായ സർവേ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.