ജനകീയ വോട്ടിനെക്കാൾ നിർണായകം ഇലക്ടറൽ വോട്ടുകൾ
text_fieldsവാഷിങ്ടൺ: സ്ഥാനാർഥിക്ക് ലഭിക്കുന്ന ജനകീയ വോട്ടുകളല്ല, ഇലക്ടറൽ വോട്ടുകളാണ് യു.എസ് പ്രസിഡൻറിനെ തീരുമാനിക്കുന്നത്. അതിന് കാരണം അമേരിക്കയിൽ കേന്ദ്രീകൃത ഫെഡറൽ തെരഞ്ഞെടുപ്പ് സംവിധാനമില്ല എന്നതാണ്. ഒാേരാ സ്റ്റേറ്റും നേടുന്നതിനനുസരിച്ചാണ് വിജയം തീരുമാനിക്കുന്നത്. അമേരിക്കൻ കോൺഗ്രസിലെ പ്രാതിനിധ്യമനുസരിച്ചാണ് ഒാരോ സ്റ്റേറ്റിെൻറയും ഇലക്ടറൽ വോട്ടുകൾ തീരുമാനിച്ചിട്ടുള്ളത്. അതനുസരിച്ച് മൊത്തം 538 ഇലക്ടറൽ വോട്ടുകളാണുള്ളത്. ഇതിൽ 270 വോട്ട് ലഭിക്കുന്ന സ്ഥാനാർഥി വിജയിക്കും.
കാലിഫോർണിയ -55, ടെക്സസ് -38, േഫ്ലാറിഡ -29, ന്യൂയോർക് -29, പെൻസൽേവനിയ- 20, ഇലനോയ് -20 എന്നീ സംസ്ഥാനങ്ങൾക്കാണ് കൂടുതൽ ഇലക്ടറൽ വോട്ടുകളുള്ളത്.
ഒഹായോ-18, മിഷിഗൻ-16, ജോർജിയ-16, നോർത്ത് കരോലൈന -15, ന്യൂജഴ്സി -14, വെർജീനിയ -13, വാഷിങ്ടൺ-12 എന്നിങ്ങനെയാണ് ഇലക്ടറൽ വോട്ടുകളുള്ളത്. ടെന്നസി, മസാചൂസറ്റ്സ്, മെയ്ൻ, ഇന്ത്യാന, അരിസോണ സ്റ്റേറ്റുകൾക്ക് 11 വീതം വോട്ടുകളുമുണ്ട്. മറ്റു സംസ്ഥാനങ്ങൾക്ക് പത്തിൽ താഴെ വോട്ടുകളാണുള്ളത്. േഫ്ലാറിഡ, ജോർജിയ, നോർത്ത് കരോലൈന, ടെക്സസ്, ഒഹായോ, അേയാവ എന്നിവയാണ് ട്രംപിനെ തുണച്ച പ്രധാന സ്റ്റേറ്റുകൾ. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റം പലയിടങ്ങളിലുമുണ്ടായില്ല.
അരിസോണ, മിഷിഗൺ, ന്യൂഹാംപ്ഷെയർ, വിസ്കോൺസിൻ എന്നിവ ബൈഡന് പിന്തുണ നൽകി. നൊവാഡയിലെ ആറ് ഇലക്ടറൽ വോട്ടുകൂടെ നേടാനായാൽ ബൈഡന് 270 വോട്ടുമായി വിജയം പ്രഖ്യാപിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.