വൈദ്യുതി തകരാർ; ഫ്രാൻസിൽ ട്രെയിനുകളിൽ യാത്രക്കാർ കുടുങ്ങിയത് 24 മണിക്കൂറോളം
text_fieldsപാരിസ്: വൈദ്യുതി തകരാർമൂലം ഫ്രാൻസിൽ അതിവേഗ ട്രെയിനുകളിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങിക്കിടന്നത് 24 മണിക്കൂറോളം. തെക്കു പടിഞ്ഞാറൻ ഫ്രാൻസിൽ നാല് അതിവേഗ ട്രെയിനുകളാണ് ട്രാക്കുകളിൽ രാത്രി മുതൽ കുടുങ്ങിക്കിടന്നത്. പല ട്രെയിനുകളിലും കുടിവെള്ളത്തിെൻറയും ഭക്ഷണത്തിെൻറയും ലഭ്യത വളരെ കുറവായിരുന്നു. ശുദ്ധവായു പോലും ലഭിക്കാതെ പലരും ബുദ്ധിമുട്ടി.
ഞായറാഴ്ച ഉച്ച മുതലാണ് വൈദ്യുതി വിതരണ പ്രശ്നം ആരംഭിച്ചത്. പരിഭ്രാന്തരായ യാത്രക്കാർ സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെ അവസ്ഥ വിവരിച്ച് ചിത്രങ്ങളും കുറിപ്പുകളും പങ്കുവെച്ചു. തറയിൽ ക്ഷീണിച്ച് ഉറങ്ങുന്ന കുട്ടികളുടെ ചിത്രങ്ങൾ അടക്കം പലരും പോസ്റ്റ് ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ 20 മണിക്കൂർ തുടർച്ചയായി മുഖംമൂടി ധരിച്ച് നിൽക്കുന്നത് വെല്ലുവിളിയാണെന്ന് പലരും കുറിച്ചു.
സംഭവത്തിൽ ഫ്രാൻസ് ദേശീയ റെയിൽ അതോറിറ്റി എസ്.എൻ.സി.എഫ് മാപ്പ് പറഞ്ഞു. യാത്രക്കാരെ രാത്രിയും തിങ്കളാഴ്ച രാവിലെയുമായാണ് ട്രെയിനുകളിൽനിന്ന് മാറ്റിയത്. ബസുകളിലും മറ്റു ട്രെയിനുകളിലുമായി യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.