ഇലോൺ മസ്ക് ചൈനയിൽ; സെൽഫ് ഡ്രൈവിങ് ഇലക്ട്രിക് കാർ പ്രവർത്തനക്ഷമമാക്കാൻ നീക്കം
text_fieldsബെയ്ജിങ്: ലോക കോടീശ്വരനും സ്പേസ് എക്സ്, ടെസ്ല സി.ഇ.ഒയുമായ ഇലോൺ മസ്ക് ചൈനയിൽ സന്ദർശനം നടത്തി. ചൈന കൗൺസിൽ ഫോർ പ്രമോഷൻ ഓഫ് ഇന്റർനാഷനൽ ട്രേഡിന്റെ ക്ഷണപ്രകാരമാണ് മസ്ക് ഞായറാഴ്ച ഉച്ചയോടെ ബെയ്ജിങ്ങിലെത്തിയത്.
ചൈനയിൽ ടെസ്ലയുടെ സെൽഫ് ഡ്രൈവിങ് ഇലക്ട്രിക് കാറുകൾ പ്രവർത്തനക്ഷമമാക്കാനുള്ള ചർച്ചകൾക്കായാണ് മസ്ക് എത്തിയതെന്നാണ് റിപ്പോർട്ട്. ചെനീസ് പ്രധാനമന്ത്രി ലി ഖിയാങ് ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലേക്കുള്ള സന്ദർശനം മാറ്റിവെച്ച് ദിവസങ്ങൾക്കകമാണ് മസ്ക്കിന്റെ ചൈനീസ് സന്ദർശനം. ഏപ്രിൽ 21, 22 തീയതികളിൽ മസ്ക് ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.