Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിന്റെ...

യു.എസിന്റെ അന്താരാഷ്ട്ര സഹായ ഏജൻസി പൂട്ടുമെന്ന് മസ്ക്

text_fields
bookmark_border
Elon Musk
cancel

വാ​ഷി​ങ്ട​ൺ: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന യു.​എ​സി​ന്റെ അ​ന്താ​രാ​ഷ്ട്ര വി​ക​സ​ന ഏ​ജ​ൻ​സി അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് ഇ​ല​ൺ മ​സ്ക്. ഏ​ജ​ൻ​സി ക്രി​മി​ന​ൽ സം​ഘ​ട​ന​യാ​ണെ​ന്നും യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് നി​യ​മി​ച്ച സ​ർ​ക്കാ​ർ കാ​ര്യ​ക്ഷ​മ​ത വ​കു​പ്പി​ന്റെ ത​ല​വ​നാ​യ മ​സ്ക് ​ആ​രോ​പി​ച്ചു.

ഒ​രു പു​ഴു മാ​ത്ര​മു​ള്ള ആ​പ്പ്ൾ അ​ല്ല ഇ​ത്. ഒ​രു ​ബാ​ൾ മു​ഴു​വ​ൻ പു​ഴു​ക്ക​ളാ​ണ്. വൃ​ത്തി​യാ​ക്കാ​ൻ ക​ഴി​യി​ല്ല. മു​ഴു​വ​നാ​യും ഒ​ഴി​വാ​ക്ക​ണം. അ​തു​കൊ​ണ്ട് അ​ട​ച്ചു​പൂ​ട്ടു​ക​യാ​ണെ​ന്നും മ​സ്ക് പ​റ​ഞ്ഞു. ഏ​ജ​ൻ​സി​ക്ക് മ​രി​ക്കാ​ൻ സ​മ​യ​മാ​യെ​ന്നും അ​ദ്ദേ​ഹം പി​ന്നീ​ട് ‘എ​ക്സ്’​ൽ കു​റി​ച്ചു.

ര​ഹ​സ്യ​രേ​ഖ​ക​ൾ തേ​ടി​യെ​ത്തി​യ സ​ർ​ക്കാ​ർ കാ​ര്യ​ക്ഷ​മ​ത വ​കു​പ്പി​ന്റെ പ്ര​തി​നി​ധി​ക​ളെ ത​ട​ഞ്ഞ​തി​ന്റെ പേ​രി​ൽ ഏ​ജ​ൻ​സി​യു​ടെ ര​ണ്ട് പ്ര​ധാ​ന സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​വ​ധി​യി​ൽ പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട റി​പ്പോ​ർ​ട്ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ട​ച്ചു​പൂ​ട്ട​ൽ പ്ര​ഖ്യാ​പ​നം.

മ​സ്കി​ന്റെ ചെ​ല​വ് വെ​ട്ടി​ക്കു​റ​ക്ക​ൽ ദൗ​ത്യ സം​ഘ​ത്തി​നാ​ണ് ​സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​ജ​ൻ​സി​യു​ടെ വാ​ഷി​ങ്ട​ൺ ഡി.​സി​യി​ലെ ആ​സ്ഥാ​ന​ത്തേ​ക്ക് പ്ര​വേ​ശ​നം നി​​ഷേ​ധി​ച്ച​ത്. സു​ര​ക്ഷ ഡ​യ​റ​ക്ട​ർ ജോ​ൺ വൂ​ർ​ഹീ​സി​നോ​ടും ഡെ​പ്യൂ​ട്ടി ബ്ര​യാ​ൻ മ​ക്ഗി​ലി​നോ​ടു​മാ​ണ് അ​വ​ധി​യി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elon MuskU S International Aid Agency
News Summary - Elon Musk to close U.S. international aid agency
Next Story